
സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയത്തിന് സിംപിള്‍ ലുക്കിലെത്തി തെന്നിന്ത്യന്‍ നടി സായ് പല്ലവി. മഞ്ഞയും ക്രീമും നിറങ്ങള്‍ കൂടിച്ചേരുന്ന സാരിയില്‍ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. സഹോദരിയ്ക്കൊപ്പമുള്ള ചിത്രങ്ങളും താരം നൃത്തം ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു പൂജയും വിനീതും തമ്മിലുള്ള വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏറെക്കാലമായി പൂജയുടെ സുഹൃത്താണ് വിനീത്.
വിവാഹനിശ്ചയത്തിന് മുമ്പ് വിനീതുമായുള്ള പ്രണയം പൂജ പരസ്യമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നീണ്ട കുറിപ്പും ചിത്രങ്ങളും പോസ്റ്റ് ചെയ്താണ് പൂജ പ്രണയം തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു വിവാഹനിശ്ചയം. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും പൂജ പങ്കുവെച്ചിട്ടുണ്ട്. 'ഒരു വലിയ കുടുംബം, നിറഞ്ഞ ഹൃദയങ്ങള്‍, എന്റെ ഹൃദയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര സ്നേഹം' എന്ന കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
സില്‍വര്‍ നിറത്തിലുള്ള സാരിയും ബ്ലൗസുമാണ് പൂജ ചടങ്ങില്‍ ധരിച്ചത്. സാരിക്ക് യോജിക്കുന്ന സെറ്റ് വളകളും ഒരു ചെറിയ മാലയും നെറ്റിച്ചുട്ടിയുമാണ് ആഭരണമായുണ്ടായിരുന്നത്. തലയില്‍ മുല്ലപ്പൂ ചൂടിയിരുന്നു. സില്‍വര്‍ നിറത്തിലുള്ള മുണ്ടും പൈജാമയുമായിരുന്നു വരന്റെ വേഷം.
2021-ല്‍ പുറത്തിറങ്ങിയ ചിത്തിര സെവാനം എന്ന ചിത്രത്തിലൂടെയാണ് പൂജ കണ്ണന് സിനിമയിലേക്ക് വന്നത്. ഈ ചിത്രത്തില്‍ സമുദ്രക്കനിയുടെ മകളായാണ് പൂജ വേഷമിട്ടത്. സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലും പൂജ അഭിനയിച്ചിരുന്നു.
Content Highlights: sai pallavis look at sisters engagement
Published: 24 Jan 2024, 02:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented