മാധ്യമവ്യവസായ ഭീമൻ റൂപ്പർട്ട് മർഡോക് 92ാം വയസ്സിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്ന എന്ന വാർത്ത ഇക്കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. 66കാരിയായ കാമുകി ആൻ ഡെസ്ലി സ്മിതുമായി മർഡോക്കിന്റെ വിവാഹനിശ്ചയവും നടന്നിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.
വിവാഹിതരാകുന്നു എന്ന പ്രഖ്യാപനം കഴിഞ്ഞ് ഒരുമാസം പിന്നിടുംമുമ്പാണ് ഇരുവരും വേർപിരിയൽ പങ്കുവെച്ചിരിക്കുന്നത്. കാമുകിയുടെ തീവ്രമായുള്ള മതപരമായ കാഴ്ചപ്പാടുകളാണ് വേർപിരിയലിലേക്ക് നയിച്ചിരിക്കുന്നത് എന്ന് വാനിറ്റി ഫെയർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മർഡോക്കിന്റെ വക്താവ് ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്.
ആൻ ഡെസ്‌ലി നേരത്തേ പോലീസിൽ പ്രവർത്തിച്ചിരുന്നു. ഗായകനും റേഡിയോ ആന്റ് ടിവി എക്‌സിക്യൂട്ടീവും ആയിരുന്ന ചെസ്റ്റര്‍ സ്മിത്തായിരുന്നു ആനിന്റെ ആദ്യ ഭര്‍ത്താവ്. ഇദ്ദേഹം 2008-ല്‍ മരിച്ചു. 14 വർഷമായി വിധവയാണെന്നും എഴുപതുകൾക്ക് ജീവിതത്തിന്റെ അവസാന പകുതി എന്ന് അർഥമില്ലെന്നും ആൻ പറഞ്ഞിരുന്നു. സെപ്റ്റംബറിലാണ് റൂപ്പർട്ടും ആനും കണ്ടുമുട്ടിയത്. ക്രിസ്‌മസ് കാലത്ത് ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
'ഞാന്‍ വളരേയധികം വികാരനിർഭരനായിരുന്നു. സ്‌നേഹത്തില്‍ അകപ്പെടുന്നത് ഞാന്‍ ഭയപ്പെട്ടു. പക്ഷേ എനിക്കറിയാം ഇത് എന്റെ അവസാന പ്രണയമാണെന്ന്. ഞാന്‍ സന്തോഷവാനാണ്.'-എന്നാണ് ആൻ ഡെസ്ലിയുമായുള്ള പ്രണയത്തെക്കുറിച്ച് മര്‍ഡോക്ക് പറഞ്ഞത്.
മീഡിയ ബിസിനസിലെ താത്പര്യമാണ് ഇരുവരേയും അടുപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് നാലാം ഭാര്യ ജെറി ഹാളുമായി മര്‍ഡോക്ക് വേര്‍പിരിഞ്ഞത്. മര്‍ഡോക്കിന് മൂന്ന് ഭാര്യമാരിലായി ആറു മക്കളാണുള്ളത്. എയര്‍ ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. 1966-ല്‍ ഇരുവരും പിരിഞ്ഞു. ഇതില്‍ ഒരു മകളുണ്ട്. പിന്നീട് സ്‌കോട്ടിഷ് പത്രപ്രവര്‍ത്തക അന്ന മാനെ വിവാഹം ചെയ്തു. 1999-ല്‍ ഈ ബന്ധവും പിരിഞ്ഞു. ഇതില്‍ മൂന്നു മക്കളുണ്ട്. ബിസിനസ് രംഗത്ത് നിന്നുള്ള വെന്‍ഡി ഡാങ്ങാണ് മൂന്നാം ഭാര്യ. ഈ ബന്ധം 2014-ല്‍ അവസാനിച്ചു. ഇതില്‍ രണ്ടു കുട്ടികളുണ്ട്.
ഓസ്ട്രേലിയയില്‍ ജനിച്ച മര്‍ഡോക്ക് ഇപ്പോള്‍ യു.എസ്. പൗരനാണ്. മെല്‍ബണിൽ 1931 മാര്‍ച്ച് 11-നാണ് മര്‍ഡോക്കിന്റെ ജനനം. പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദി ഹെറാള്‍ഡ് ആന്‍ഡ് വീക്കിലി ടൈംസിന്റെ ഉടമയുമായിരുന്ന കെയ്ഹ് മര്‍ഡോക്കാണ് പിതാവ്. അമ്മ ഡെയിം എലിസബത്ത്.
Content Highlights: Rupert Murdoch and Ann Lesley Smith call off their engagement
Published: 05 Apr 2023, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented