ന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും ആര്‍ജെ മഹ്‌വേഷും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ കാണാന്‍ ചാഹല്‍ മഹ്‌വേഷിനൊപ്പമെത്തിയതോടെയാണ് ഇരുവരേയും കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ആ സമയത്ത് ചാഹലും ഡാന്‍സറായ ധനശ്രീ വര്‍മയും വിവാഹമോചനം നേടുകയും ചെയ്തിരുന്നു. 

To advertise here,

ഐപിഎല്ലില്‍ ചാഹലിന്റെ ടീമായ പഞ്ചാബ് കിങ്‌സിന്റെ മത്സരം കാണാന്‍ മഹ്‌വേഷ് സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെ മഹ്‌വേഷും സുഹൃത്തുക്കളും നല്‍കുന്ന പ്രചോദനം വളരെ വലുതാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ ചാഹല്‍ കുറിക്കുകയും ചെയ്തു. ഇപ്പോഴിതാ ചാഹലിനെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് മഹ്‌വേഷ്. 

ചാഹല്‍ മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും കരുതലുള്ള വ്യക്തിയാണെന്നും മഹ്‌വേഷ് പറയുന്നു. പ്രിയപ്പെട്ടവരെ എപ്പോഴും പരിഗണിക്കുമെന്നും എളിമയോടെ മാത്രമേ പെരുമാറുകയുള്ളൂവെന്നും മഹ്‌വേഷ് കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റന്റ് ബോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

അടുത്തിടെ പ്യാര്‍ പൈസ പ്രൊഫിറ്റ് എന്ന വെബ് സീരീസില്‍ മഹ്‌വേഷ് അഭിനയിച്ചിരുന്നു. ദുര്‍ജോയ് ദത്തയുടെ ബെസ്റ്റ് സെല്ലിങ് നോവലായ 'നൗ ദാറ്റ് യു ആര്‍ റിച്ച്..ലെറ്റ്‌സ് ഫാള്‍ ഇന്‍ ലൗ' -വിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വെബ് സീരീസ്.