ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച ബാറ്റിങ് പ്രകടനമാണ് റിങ്കു സിങ്ങ് പുറത്തെടുത്തത്. താരം 51 പന്തിൽനിന്ന് 83 റൺസ് നേടി. സ്‌കോർ സമനിലയിൽ ആയതോടെ സൂപ്പർ ഓവറിലാണ് വിജയികളെ നിർണയിച്ചത്.

To advertise here,

റിങ്കുവിന്റെ ഈ പ്രകടനം കാണാൻ പ്രതിശ്രുത വധുവും സമാജ്‌വാദ് പാർട്ടി എംപിയുമായ പ്രിയ സരോജും സ്റ്റേഡിയത്തിലെത്തിയിരുന്നു. മത്സരത്തിനുശേഷം കൊൽക്കത്ത ടീം പ്രിയ സരോജിന്റെ ഒരു വീഡിയോ എക്‌സിൽ പങ്കുവെയ്ക്കുകയും ചെയ്തു. റിങ്കുവിന്റെ ഈ പ്രകടനം പിതാവ് ഖാൻ ചന്ദ് സിങ്ങിനാണ് സമർപ്പിക്കുന്നതെന്ന് വീഡിയോയിൽ പ്രിയ പറയുന്നു.

'ഞാൻ വളരെ സന്തോഷവതിയാണ്‌. റിങ്കു ഇന്ന് കളിച്ചത് അദ്ദേഹത്തിന്റെ അച്ഛന് വേണ്ടിയാണ്. ഞാൻ അദ്ദേഹത്തെ വളരെ മിസ് ചെയ്യുന്നുണ്ട്.'പ്രിയ വീഡിയോയിൽ പറയുന്നു. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിനിടയിലാണ് റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചത്. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.