താൻ ഇപ്പോൾ സിംഗിളാണെന്ന് ബോളിവുഡ് നടി റിയാ ചക്രവർത്തി. നേഹാ ധുപിയയും അംഗദ് ബേദിയും അവതരിപ്പിക്കുന്ന ചാറ്റ് ഷോയിൽ സംസാരിക്കവെയാണ് തനിക്ക് ഇപ്പോൾ പ്രണയമില്ല എന്ന് താരം വ്യക്തമാക്കിയത്. റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയും ഷോയിൽ ഉണ്ടായിരുന്നു. ഷോവിക് തന്റെ ഇളയസഹോദരനാണെന്നും എന്നാൽ അവന് മുമ്പ് താൻ വിവാഹം ചെയ്യില്ലെന്നും റിയ പറഞ്ഞു.

To advertise here,

ജീവിതപങ്കാളിയായി വരേണ്ട ആളെ കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങളും റിയ ഷോയിൽ തുറന്നുപറഞ്ഞു. പ്രത്യേകമായ സങ്കൽപ്പങ്ങളൊന്നുമില്ല, പക്ഷേ നല്ല സൗഹൃദമുണ്ടെങ്കിൽ അത് നന്നായിരിക്കുമെന്ന് റിയ പറഞ്ഞു. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ പക്വതയുള്ള ആളെയാണ് തനിക്ക് വേണ്ടതെന്നും റിയ കൂട്ടിച്ചേർത്തു.

വിവാഹത്തെ കുറിച്ചുള്ള നേഹയുടെ ചോദ്യത്തിന് മറുപടിയായാണ് സഹോദരനാകും ആദ്യം വിവാഹം ചെയ്യുക എന്ന് റിയ പറഞ്ഞത്. അവനേക്കാൾ മുമ്പ് വിവാഹിതയാകാൻ തനിക്ക് കഴിയില്ലെന്നും താരം വ്യക്തമാക്കി.

പ്രണയത്തെ കുറിച്ച് ഷോവികിനോടും ചോദ്യമുണ്ടായി. അംഗദിന്റെ ചോദ്യത്തിന് മറുപടിയായി താൻ ഇപ്പോൾ ഒരാളെ ഡേറ്റ് ചെയ്യുന്നുവെന്നാണ് ഷോവിക് പറഞ്ഞത്. വിശ്വസ്തതയാണ് തന്റെ ജീവിതപങ്കാളിയായി വരുന്നയാൾക്ക് ഉണ്ടാകേണ്ടതെന്നും ഷോവിക് പറഞ്ഞു. ഓൺലൈനിലും ഓഫ്‌ലൈനിലും ഒരേപോലെയുള്ള വ്യക്തിത്വമുള്ള ആളാകണം തന്റെ ജീവിതപങ്കാളിയെന്നും ചോദ്യത്തിന് മറുപടിയായി ഷോവിക് പറഞ്ഞു.