ശില്‍പ ഷെട്ടിയെ ഒക്ടോബര്‍ 4-ന് അവരുടെ വസതിയില്‍ വെച്ച് നാല് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവിനൊപ്പം സ്ഥാപിച്ച കമ്പനിയുടെ കാര്യങ്ങള്‍ താന്‍ നോക്കിയിരുന്നില്ലെന്ന് ചോദ്യം ചെയ്യലില്‍ അവര്‍ പോലീസിനോട് പറഞ്ഞു.

രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും | File Photo - PTI
2016-ല്‍ കേന്ദ്രം നടപ്പിലാക്കിയ നോട്ട് നിരോധനത്തിനുശേഷം വലിയ നഷ്ടം നേരിട്ടെന്നും സാമ്പത്തിക പ്രതിസന്ധി കാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര. മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ (ഇഒഡബ്ല്യു) ചോദ്യം ചെയ്യലിലാണ് കുന്ദ്ര ഇക്കാര്യം പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു. വ്യവസായിയെ വഞ്ചിച്ച് 60 കോടി രൂപയോളം സ്വന്തമാക്കിയെന്നാണ് കേസ്. തന്റെ കമ്പനി ഇലക്ട്രിക്കല്‍ - ഗൃഹോപകരണങ്ങളുടെ വ്യാപാരം നടത്തിയിരുന്നെന്നും നോട്ട് നിരോധനത്തിന് ശേഷം വലിയ നഷ്ടം നേരിട്ടെന്നും ചോദ്യം ചെയ്യലില്‍ കുന്ദ്ര പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ലെന്നും കുന്ദ്ര അവകാശപ്പെടുന്നു.
കേസില്‍ കുന്ദ്രയെ ഇതിനകം രണ്ട് തവണയാണ് ചോദ്യം ചെയ്തത്. വീണ്ടും ചോദ്യംചെയ്യലിന് വിളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടിയെ ഒക്ടോബര്‍ 4-ന് അവരുടെ വസതിയില്‍ വെച്ച് നാല് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവിനൊപ്പം സ്ഥാപിച്ച കമ്പനിയുടെ കാര്യങ്ങള്‍ താന്‍ നോക്കിയിരുന്നില്ലെന്ന് ചോദ്യം ചെയ്യലില്‍ അവര്‍ പോലീസിനോട് പറഞ്ഞു.
വ്യവസായിയായ ദീപക് കോത്താരിയെ വഞ്ചിച്ചെന്നാരോപിച്ച്, ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഹോം ഷോപ്പിംഗ്, ഓണ്‍ലൈന്‍ റീട്ടെയില്‍ പ്ലാറ്റ്ഫോമിന്റെ ഡയറക്ടര്‍മാരായിരുന്ന കുന്ദ്രയ്ക്കും ഷെട്ടിക്കുമെതിരെ ഓഗസ്റ്റ് 14-നാണ് മുംബൈയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 60 കോടിയോളം രൂപയുമായി ബന്ധപ്പെട്ടതാണ് വഞ്ചനാ കേസ്. 2015-നും 2023-നും ഇടയില്‍ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡില്‍ 60 കോടി രൂപ നിക്ഷേപിക്കാന്‍ ഇരുവരും പ്രേരിപ്പിച്ചെന്നും എന്നാല്‍ ഈ തുക അവര്‍ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചെന്നും കോത്താരി ആരോപിക്കുന്നു.
പോലീസ് തങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ കഴിഞ്ഞ മാസം ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിദേശയാത്ര നടത്തേണ്ടതിനായിരുന്നു ഇത്. എന്നാല്‍, വഞ്ചന, തട്ടിപ്പ് കേസില്‍ പ്രതികളായിരിക്കുമ്പോള്‍ വിനോദയാത്രകള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രശേഖര്‍, ജസ്റ്റിസ് ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഫുക്കറ്റിലേക്കുള്ള ഒരു യാത്ര മാത്രമാണ് വിനോദത്തിനായിട്ടുള്ളതെന്നും ബാക്കിയുള്ള യാത്രകളെല്ലാം തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കായിരുന്നുവെന്നും ദമ്പതികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ദമ്പതികള്‍ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. സഹകരിച്ചതുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്ന് ഇതോടെ ഹൈക്കോടതി വ്യക്തമാക്കി. 60 കോടി രൂപ കെട്ടിവെച്ച ശേഷം മാത്രമേ ഹര്‍ജി പരിഗണിക്കൂ എന്നും ഹൈക്കോടതി പറഞ്ഞു. കേസ് അടുത്ത വാദം കേള്‍ക്കലിനായി ഒക്ടോബര്‍ 14-ലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights: Raj Kundra claims demonetisation caused heavy losses, impacting loan repayment in a Rs 60 crore fraud case. Police investigations continue, with Shilpa Shetty also questioned.
Published: 10 Oct 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented