മലയാളികള്‍ക്ക് സുപരിചിതരായ അവതാരകരാണ് രാജ് കലേഷും രഞ്ജിനി ഹരിദാസും. ടി.വി. ഷോകളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ രണ്ടുപേരും വര്‍ഷങ്ങളായി അവതാരകരായി തിളങ്ങുന്നവരുമാണ്. കഴിഞ്ഞദിവസം രാജ് കലേഷ് രഞ്ജിനിക്കൊപ്പം പങ്കുവെച്ച ഒരു ചിത്രവും അതിനൊപ്പം കുറിച്ച വാക്കുകളും സാമൂഹികമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 

To advertise here,

'നമ്മുടെ അണ്‍സങ് ട്രേഡ് യൂണിയന്‍ നേതാവ്' എന്നാണ് രഞ്ജിനി ഹരിദാസിനെ രാജ് കലേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശേഷിപ്പിച്ചത്. രഞ്ജിനി ഹരിദാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാജ് കലേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. 'അവതാരകരുടെ 'നച്ചാപ്പിക്ക'വേതനം വിപ്ലവകരമായി കുട്ടുകയും മാന്യമായൊരു സ്ഥാനം ഉണ്ടാക്കിത്തരികയും ചെയ്ത നമ്മുടെ അണ്‍സങ്ങ് ട്രേഡ് യൂണിയന്‍ നേതാവ്!'

രണ്ടുപേരെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. 'ആരൊക്കെ വന്നാലും രഞ്ജിനി ചേച്ചീടെ തട്ട് താണുതന്നെ ഇരിക്കും, കലേഷ് ഏട്ടന്‍ അന്നും ഇന്നും നമ്മുടെ മച്ചാന്‍ തന്നെ' എന്നായിരുന്നു ഒരാള്‍ ഫോട്ടോയ്ക്ക് താഴെ പോസ്റ്റ് ചെയ്ത കമന്റ്. രഞ്ജിനി ഹരിദാസ്, അത് ഒരു ഒന്നൊന്നര മൊതല് തന്നെയാണെന്നും വിപ്ലവം സൃഷ്ടിച്ച അവതാരകയാണെന്നും കമന്റുകളിലൂടെ ചിലര്‍ അഭിപ്രായപ്പെട്ടു.