
അടുത്തിടെയാണ് നടി രമ്യാ നമ്പീശന്റെ സഹോദരനും സംഗീത സംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യന് വിവാഹിതനായത്. ഡെബി സൂസന് ചെമ്പകശേരിയാണ് വധു. 10 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.
ഇപ്പോഴിതാ രമ്യാ നമ്പീശനെ കുറിച്ച് ഹൃദയം തൊടുന്ന ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രാഹുല്‍. വിവാഹ ദിനത്തില്‍ രമ്യയ്ക്കൊപ്പമെടുത്ത മനോഹര ചിത്രം പോസ്റ്റ് ചെയ്താണ് രാഹുല്‍ കുറിപ്പ് പങ്കുവെച്ചത്. ഇതിലും മികച്ചൊരു സഹോദരിയെ തനിക്ക് കിട്ടില്ലെന്നും ഇനിയും ഒരുമിച്ച് ഒരുപാട് ഓര്‍മകള്‍ സൃഷ്ടിക്കണമെന്നും കുറിപ്പില്‍ രാഹുല്‍ പറയുന്നു.
'എന്റെ പ്രിയപ്പെട്ട സഹോദരി, എന്റെ കരുത്ത്, എന്റെ മന:സാക്ഷി സൂക്ഷിപ്പുകാരി. എന്റെ നന്ദിയും സ്നേഹവും അറിയിക്കാന്‍ എവിടെ തുടങ്ങണമെന്ന് എനിക്കറിയില്ല. ചേച്ചിയുടെ അചഞ്ചലമായ പിന്തുണയും സ്നേഹവും എന്നും എന്റെ ജീവിതത്തിന്റെ ശക്തിയാണ്. ഉയര്‍ച്ചയിലും താഴ്ച്ചയിലും എന്റെ വഴികാട്ടി. എപ്പോഴും കൂടെനിന്നതിന് ഞാന്‍ നന്ദിയുള്ളവനാണ്. ജീവിതത്തിലെ പുതിയ അധ്യായം ഞാന്‍ തുടങ്ങുകയാണ്, എന്റെ വിവാഹ ജീവിതം. സന്തോഷത്തോടൊപ്പം എനിക്ക് ആശങ്കകളുമുണ്ട്. എന്നാല്‍ വിവാഹ ഒരുക്കത്തിന്റെ ഓരോ ഘട്ടത്തിലും എന്നെ പിന്തുണയ്ക്കാന്‍ ചേച്ചി ഉണ്ടായിരുന്നു എന്നത് വലിയ ആശ്വാസമായിരുന്നു. ചേച്ചിയുടെ ഉപദേശവും പിന്തുണയും സ്നേഹവുമാണ് എന്റെ ലോകം. ഇതിലും മികച്ചൊരു സഹോദരിയെ എനിക്ക് ഇനി കിട്ടില്ല. ഇനിയും നമുക്കൊരുമിച്ച് ഒരുപാട് ഓര്‍മകള്‍ സൃഷ്ടിക്കണം. സാഹസികമായ കാര്യങ്ങള്‍ ചെയ്യണം. ചേച്ചിയെ ഞാന്‍ സ്നേഹിക്കുന്നു. അത് വാക്കുകളാല്‍ വിവരിക്കാനാകില്ല. എന്റെ എല്ലാമെല്ലാം ആയതിന് നന്ദി.'- കുറിപ്പില്‍ രാഹുല്‍ പറയുന്നു.
ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. സഹോദരനും സഹോദരിയും തമ്മിലുള്ള ഈ സ്നേഹം കണ്ട് അസൂയ തോന്നുന്നുവെന്നാണ് പലരും കുറിച്ചത്. 'കരയിപ്പിക്കല്ലേ കുഞ്ഞേ...' എന്നാണ് രമ്യാ നമ്പീശന് കമന്റ് ചെയ്തത്.
2013-ല്‍ പുറത്തിറങ്ങിയ 'മങ്കിപെന്‍' എന്ന ചിത്രത്തിന് സംഗീതമൊരുക്കിയാണ് രാഹുല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'ജോ ആന്റ് ദ ബോയ്', 'സെയ്ഫ്', 'മേപ്പടിയാന്', 'ഹോം' തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടിയും ഈണമൊരുക്കി.
Content Highlights: rahul subrahmanians social media post about sister ramya nambeessan
Published: 27 Jun 2024, 09:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented