അപ്പു എന്നൊരു വാവക്കുട്ടന്

To advertise here,

അമ്മു എന്നൊരു കുഞ്ഞനുജത്തി

ഇരട്ടകളായി ജനിച്ചെന്നാലും

ഒന്നാണല്ലോ അവരെന്നും

ഓട്ടം ചാട്ടം കുസൃതിത്തരങ്ങൾ

എന്നും അവരുടെ സന്തോഷം

അമ്മ വിളിക്കുന്നേരത്തെല്ലാം

അരികിൽച്ചെന്നവരുമ്മകൊടുക്കും

കാലത്തുണർന്നാൽ പല്ലുകൾ തേയ്ക്കും

കുളിച്ചു വന്നവർ കാപ്പികുടിക്കും

വരയും കുറിയും വായനയുമായി

ബാലഭൂമിയോടൊരുപാടിഷ്ടം

വാനിൽ നിന്നും മണികേട്ടാലോ

ബാഗുമെടുത്തവർ മുന്നിൽനിൽക്കും

ഒന്നിച്ചവരൊരു റ്റാറ്റാ പറയും

ചക്കര മുത്തം അമ്മ കൊടുക്കും.