ഹോദരിക്ക് വിവാഹാശംസകൾ നേർന്ന് നടി രജിഷ വിജയൻ. വിവാഹചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് രജിഷ ആശംസകൾ നേർന്നത്. കഴിഞ്ഞ ദിവസമായിരുന്നു രജിഷയുടെ സഹോദരി അഞ്ജുഷ വിജയന്റെ വിവാഹം.

To advertise here,

'കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് നീ വളർന്ന് വലുതായി വധുവായി മാറിയത്. എന്നിരുന്നാലും നീ എപ്പോഴും എന്റെ കുഞ്ഞനിയത്തിയാണ്'-രജിഷ കുറിച്ചു. അച്യുതൻ സുരേഷ് എന്നാണ് രഞ്ജുഷയുടെ വരന്റെ പേര്.

കോഴിക്കോട് സ്വദേശികളായ വിജയൻ-ഷീല ദമ്പതികളുടെ മക്കളാണ് രജിഷയും അഞ്ജുഷയും. ടെലിവിഷൻ അവതാരകയായിരുന്ന രജിഷ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറിയത്.