തെലുങ്ക് സംവിധായകൻ രാഘവേന്ദ്ര റാവുവിനെതിരെ സോഷ്യൽ കടുത്ത വിമർശനം. നായികമാരായ കീർത്തി സുരേഷിനോടും കൃതി ഷെട്ടിയോടും മോശമായ രീതിയിൽ പെരുമാറിയതാണ് വിമർശനങ്ങൾക്ക് കാരണം. സംവിധായകൻ അനിൽ രവിപുടിയുടെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെയായിരുന്നു സംഭവം. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് രാഘവേന്ദ്ര റാവുവിനെ ക്ഷണിച്ചത്.

To advertise here,

ക്‌ളാപ്പ് ബോർഡ് ഷോട്ടിനായി അഭിനേതാക്കളെ ക്യാമറയ്ക്ക് മുന്നിൽ നിർത്തുന്നതിനിടെയാണ് രാഘവേന്ദ്ര റാവു മോശമായി പെരുമാറിയത്. കീർത്തി സുരേഷിൽ കൈയിൽ ബലമായി പിടിച്ച് മുന്നോട്ട് വലിക്കുന്നതും കൃതി ഷെട്ടിയുടെ കൈ പിടിക്കുന്നതും വീഡിയോയിൽ കാണാം. ചിത്രത്തിലെ നായകൻമാരായ വെങ്കിടേഷിനോടും കല്യാൺ റാമിനോടും നായികമാരുടെ തോളിൽ കൈവെച്ച് നിൽക്കാനും ആവശ്യപ്പെടുന്നുണ്ട്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രാഘവേന്ദ്ര റാവുവിനെതിരെ വലിയ വിമർശനമാണുയർന്നത്. പൊതുവേദിയിൽ സ്ത്രീകളുടെ സമ്മതമില്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കാൻ ഇയാൾക്ക് യാതൊരു അവകാശവുമില്ലെന്ന് ചിലർ കുറിച്ചു. സീനിയർ സംവിധായകനാണെന്ന് കരുതി ഇത്തരം തെറ്റുകൾ ന്യായീകരിക്കാനാകില്ലെന്നും കമന്റുകളുണ്ട്. മുമ്പ് നടി നിഹാരിക കൊനിഡേലയോടും രാഘവേന്ദ്ര റാവു മോശമായി പെരുമാറിയിരുന്നു. ഈ വീഡിയോ കൂടി ചേർത്താണ് ആളുകൾ സംവിധായകനെതിരെ രംഗത്തെത്തിയത്.

ഈ വീഡിയോ മാത്രം കണ്ട് രാഘവേന്ദ്ര റാവുവിനെ വിലയിരുത്തരുതെന്നും ചിലർ കുറിച്ചു. ക്യാമറ ഫ്രെയിം കൃത്യമാക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹം അഭിനേതാക്കളെ മാറ്റിനിർത്തയതെന്ന തരത്തിലുള്ള അനുകൂല പോസ്റ്റുകളുമുണ്ട്.