സന്ദീപ് റെഡ്ഡി വാംഗയുടെ സ്പിരിറ്റ്, നാഗ് അശ്വിന്റെ കല്‍ക്കി 2 എന്നീ ചിത്രങ്ങളില്‍ നിന്ന് ബോളിവുഡ് താരം ദീപികാ പദുക്കോണ്‍ ഒഴിവാക്കപ്പെട്ടു എന്ന വാര്‍ത്ത അടുത്തിടെയാണ് സിനിമാലോകം ഞെട്ടലോടെ കേട്ടത്. ദീപിക മുന്നോട്ടുവെച്ച ചില നിബന്ധനകളുടെ പേരിലാണ് താരം ഒഴിവാക്കപ്പെട്ടതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ദീപിക മുന്നോട്ടുവെച്ച പ്രധാന നിബന്ധയായി അന്ന് പുറത്തുവന്നതാണ് എട്ടുമണിക്കൂര്‍ മാത്രം ജോലി എന്നത്.
എട്ടുമണിക്കൂര്‍ ജോലി വിഷയത്തില്‍ ദീപിക തന്നെ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. ഇന്ത്യയില്‍ നിരവധി പുരുഷ സൂപ്പര്‍താരങ്ങളും വര്‍ഷങ്ങളായി എട്ടുമണിക്കൂര്‍ മാത്രം ജോലി ചെയ്യുന്നവരാണ് എന്നും അതൊന്നും രഹസ്യമല്ലെങ്കിലും വാര്‍ത്തയായിട്ടില്ലെന്നുമാണ് ദീപിക ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
Don’t Miss: 'കൽക്കി 2' വിവാദത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ദീപികാ പദുക്കോൺ; ഷാരൂഖ് ചിത്രം ഷൂട്ടിങ് തുടങ്ങി
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളിയായ തെന്നിന്ത്യന്‍ നടി പ്രിയാമണി. സിഎന്‍എന്‍-ന്യൂസ് 18 ചാനലിനോട് സംസാരിക്കുകയായിരുന്നു പ്രിയാമണി. അഡ്ജസ്റ്റ് ചെയ്യേണ്ടതായ സമയങ്ങളുണ്ടാകുമെന്നാണ് ഇതേക്കുറിച്ച് പ്രിയാമണി പറഞ്ഞു.
'ഇത് തികച്ചും വ്യക്തിഗതമായ കാര്യമാണ്. പലപ്പോഴും നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യേണ്ടതായ സമയങ്ങളുണ്ടാകും. അത് ഓകെയാണ്. നിങ്ങള്‍ അതിന് കൂടി ഇടം നല്‍കേണ്ടതായുണ്ട്.' -ഇതാണ് പ്രിയാമണി പറഞ്ഞത്.
Related Stories
- ദീപികാ പദുക്കോണിനെ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ പ്രഭാസോ?
- ദീപികയുടേയും രണ്‍വീറിന്റേയും മകള്‍ ദുവയുടെ മുഖം അബദ്ധത്തില്‍ പുറത്ത്; കാര്‍ബണ്‍ കോപ്പിയെന്ന് ആരാധകർ
- മകളുടെ ഒന്നാം പിറന്നാളിന് സ്വന്തം കൈ കൊണ്ട് കേക്കുണ്ടാക്കി ദീപികാ പദുക്കോണ്‍
- ദീപികാ പദുക്കോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം; ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ താരം
Content Highlights: Priyamani On Deepika Padukone's 8-Hour Working Shift Demand: 'You've To Adjust'
Published: 12 Oct 2025, 07:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented