
വ്യവസായിയും ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ കഴിഞ്ഞ ജൂണിലാണ് അന്തരിച്ചത്. ലണ്ടനിൽ പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇതിന് പിന്നാലെ സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപയുടെ സ്വത്തുമായി ബന്ധപ്പെട്ട തർക്കവും ഉടലെടുത്തിരുന്നു. സഞ്ജയ്‌യുടെ വിൽപത്രം വ്യാജമായി നിർമിച്ചുവെന്ന് ആരോപിച്ച് നിലവിലെ ഭാര്യ പ്രിയ സച്ച്‌ദേവിനെതിരെ കരിഷ്മയുടേയും സഞ്ജയ്‌യുടേയും മക്കളാണ് കേസ് നൽകിയത്.
ഇതിനിടയിൽ ഒമ്പതാം വിവാഹ വാർഷിക ദിനത്തിൽ സോഷ്യൽ മീഡിയയിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രിയ സച്ച്ദവേ.് 2017-ൽ നടന്ന ഇരുവരുടേയും വിവാഹ ചിത്രങ്ങളും ഈ പോസ്റ്റിനൊപ്പമുണ്ട്. ഏഴാം വിവാഹവാർഷിക ദിനത്തിൽ സഞ്ജയ് തനിക്കായി എഴുതിയ പ്രണയം നിറഞ്ഞ കത്തും ഇതിനൊപ്പം പ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇത് നമ്മുടെ ഒരുമിച്ചുള്ള യാത്രയുടെ തുടക്കം. ഏഴ് വർഷത്തെ വിവാഹ ജീവിതത്തിനും ഇനിയും ഏഴ് ജന്മങ്ങളിൽ ഒരുമിക്കാനും' എന്നാണ് ഈ കത്തിൽ സഞ്ജയ് എഴുതിയിരിക്കുന്നത്.
എട്ടാം വിവാഹ വാർഷികത്തിന്റെ ഓർമകളും ഏഴാം വിവാഹ വാർഷികത്തിൽ സമ്മാനിച്ച കത്താണ് തനിക്ക് ഏറ്റവും വിലപ്പെട്ടതെന്നും ഈ ചിത്രങ്ങൾക്കൊപ്പം പ്രയ കുറിച്ചു. തന്റെ ആത്മസുഹൃത്തും ഹൃയമിടിപ്പും സുരക്ഷിതമായ ഇടവുമായിരുന്നു സഞ്ജയ് കപൂറെന്നും സാധാരണ കാര്യങ്ങൾപോലും അദ്ദേഹം കൂടുതൽ മനോഹരമാക്കിയെന്നും പ്രിയ പറയുന്നു. ഒരുമിച്ചുള്ള ജീവിതം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും എന്നെന്നേക്കുമായുള്ള വിവാഹ വാർഷിക ആശംകൾ നേരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനൊപ്പം വിവാഹ ചിത്രങ്ങളും പ്രിയ പങ്കുവെച്ചിട്ടുണ്ട്. പഞ്ചാബി വിവാഹത്തിലെ ഓർമകളുള്ള ചിത്രത്തിൽ പ്രിയ ഓറഞ്ചും ഗോൾഡൻ നിറവും ചേർന്ന ബനാറസി കുർത്തി സെറ്റും സഞ്ജയ് കപൂർ വെള്ള ഷെർവാണിയും പിങ്ക് തലപ്പാവുമാണ് അണിഞ്ഞിരിക്കുന്നത്. നവദമ്പതികൾ പ്രാർഥിക്കുന്നതും ഏഴ് പ്രദക്ഷിണങ്ങൾ നടത്തുന്നതും ചിത്രങ്ങളിൽ കാണാം. 1996-ൽ നന്ദിതാ മാഹ്താനിയെയാണ് സഞ്ജയ് കപൂർ വിവാഹം ചെയ്ത്. ഇരുവരും വേർപിരിഞ്ഞശേഷം 2003-ൽ കരിഷ്മയെ ജീവിതപങ്കാളിയാക്കി. 2016-ൽ ഇരുവരും വേർപിരിഞ്ഞു. സമൈറ, കിയാൻ കപൂർ എന്നിവരാണ് മക്കൾ. 2017-ലായിരുന്നു പ്രിയയുടേയും സഞ്ജയ്‌യുടേയും വിവാഹം. ഇരുവർക്കും ഒരു മകനുണ്ട്.
Content Highlights: Priya Sachdev celebrates 9th wedding anniversary with a tribute to late husband Sunjay Kapur., The tribute highlights their 2017 wedding and a personal handwritten note from their 7th anniversary.
Published: 14 Apr 2026, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented