
നിർമാതാവും സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂരിന് പിറന്നാൾ- വിവാഹവാർഷിക ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ആന്റണിക്കും ഭാര്യയ്ക്കും ഒപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദ്യമായ ചെറുകുറിപ്പും പങ്കുവെച്ചാണ് മോഹൻലാലിന്റെ ആശംസ. സുചിത്ര മോഹൻലാലിനേയും ചിത്രത്തിൽ കാണാം.
'പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട ആന്റണി. സമാധാനവും സന്തോഷവും ആരോഗ്യവും എണ്ണിയാലൊടുങ്ങാത്ത നല്ല നിമിഷങ്ങളും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. വിവാഹവാർഷിക ദിനത്തിൽ, ഒന്നിച്ച് പടുത്തുയർത്തിയ എല്ലാത്തിനേയും നന്ദിയോടെ ഓർക്കാനും മുന്നിലുള്ള മനോഹരമായ യാത്രയെ ആവേശത്തോടെ സ്വീകരിക്കാനും സാധിക്കട്ടേ', എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്.
മോഹൻലാലിന്റെ വിശ്വസ്തനും ആശിർവാദ് സിനിമാസിന്റെ അമരക്കാരനുമായ ആന്റണി പെരുമ്പാവൂർ 1968 മേയ് 25-നാണ് ജനിച്ചത്. കിലുക്കം മുതൽ ദൃശ്യം 3 വരെ ഒട്ടേറെ സിനിമകളിൽ നടനായും അന്റണി തിളങ്ങി. ശാന്തി ആന്റണിയാണ് ഭാര്യ. രണ്ടുമക്കളുണ്ട്.
Content Highlights: Mohanlal celebrates Antony Perumbavoor's birthday and wedding anniversary. Heartfelt social media post shared by the actor. Overview of Antony Perumbavoor's role at Aashirvad Cinemas. Mention of Antony's career from Kilukkam to Drishyam 3
Published: 25 May 2026, 06:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented