
18-ാം വിവാഹവാർഷികം ആഘോഷമാക്കി നടി നീലിമ റാണി. ഭർത്താവ് ഇസൈ വാനനും മക്കൾക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് നടി വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവെച്ചത്. കുടുംബത്തോടൊപ്പമുള്ള പുതിയ ചിത്രങ്ങൾക്കൊപ്പം പഴയ ചില ഓർമചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
'18 വർഷം ശക്തം. വിവാഹവാർഷികാശംസകൾ ബുജി. വാക്കുകളെക്കാൾ ഉച്ചത്തിൽ ചിത്രങ്ങൾ സംസാരിക്കും. ഇതുവരെയുള്ള ജീവിതം വളരെ മനോഹരമായിരുന്നു. മുന്നോട്ടുള്ള യാത്രയിലും നമ്മൾ ഒന്നിച്ചായിരിക്കും. എന്റെ ജീവിത്തിലെ വഴികാട്ടിയായി തുടരുക. സ്‌നേഹംകൊണ്ട് വീർപ്പുമുട്ടിക്കുക. അദിതിയും അദ്വൈതയും ഞാനും ഏറെ നന്ദിയുള്ളവരാണ്', അവർ കൂട്ടിച്ചേർത്തു.
തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് നീലിമ റാണി. നടനും സംവിധായകനുമായ ഇസൈ വാനനുമായി 21-ാം വയസ്സിലാണ് നീലിമ വിവാഹിതയായത്. ഇരുവരം തമ്മിൽ പത്തുവർഷത്തെ പ്രായവ്യത്യാസമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നടിക്കെതിരെ വ്യാപക അധിക്ഷേപമുണ്ടായിരുന്നു.
Content Highlights: Actress Neelima Rani celebrated her 18th wedding anniversary. Shared heartfelt notes and family photos alongside throwback pictures with husband Isai Vanan. Addressed past criticism regarding their 10-year age gap during early marriage. Expressed gratitude for her husband and children, Advithai and Atithi.
Published: 04 Sept 2026, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented