വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ തന്റേതായ മേല്‍വിലാസമുണ്ടാക്കിയ നടിയാണ് പ്രിയാ മണിയും വിദ്യാ ബാലനും. എന്നാല്‍ ഇരുവരും അടുത്ത ബന്ധുക്കളാണെന്നുള്ളത് കഴിഞ്ഞ വർഷം പ്രിയാ മണി നൽകിയ ഒരു അഭിമുഖത്തിലാണ് പ്രേക്ഷകർ അറിയുന്നത്. വിദ്യാ ബാലനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പ്രിയാമണി സിഎൻഎൻ-ന്യൂസ്18-ന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. പരസ്പരം സംസാരിക്കുന്ന ഒരു ബന്ധം ഒരിക്കലും ഇരുവർക്കുമിടയിൽ ഉണ്ടായിട്ടില്ലെന്ന് പ്രിയാമണി പറയുന്നു. പ്രിയാ മണിയുടെ മുത്തച്ഛനും വിദ്യാ ബാലന്റെ മുത്തച്ഛനും സഹോദരന്‍മാരാണ്

To advertise here,

വിദ്യാ ബാലന്റെ അച്ഛനുമായി അടുപ്പം

പരസ്പരം സംസാരിക്കുന്ന ഒരു ബന്ധം ഒരിക്കലും ഉണ്ടായിട്ടില്ലെങ്കിലും താൻ ബാലൻ അങ്കിളുമായി (വിദ്യാ ബാലന്റെ അച്ഛനുമായി) കൂടുതൽ സംസാരിക്കാറുണ്ടെന്ന് പ്രിയാമണി പറയുന്നുണ്ട്. ‘എന്നെ ഫോണിൽ കിട്ടിയില്ലെങ്കിൽ അദ്ദേഹം അച്ഛനെ വിളിക്കുകയും അവർ സംസാരിക്കുകയും ചെയ്യാറുണ്ട്’ പ്രിയാമണി പറഞ്ഞു. 

‘വിദ്യാ ബാലൻ അസാമാന്യ നടിയാണ്. ഞങ്ങൾക്കിടയിൽ എപ്പോഴും പരസ്പര ബഹുമാനം  ഉണ്ട്. ഒരു പ്രേക്ഷക എന്ന നിലയിൽ അവരെ സ്ക്രീനിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്’- അഭിമുഖത്തിൽ പ്രിയാ പറയുന്നുണ്ട്. 

'എന്റെ അച്ഛന്റെ ഭാഗത്ത് നിന്നുള്ള സെക്കന്റ് കസിനാണ് വിദ്യാ ബാലന്‍. എന്റേയും വിദ്യയുടേയും മുത്തച്ഛന്‍മാര്‍ സഹോദരങ്ങളാണ്. വിദ്യയുടെ മുത്തച്ഛനാണ് മൂത്ത സഹോദരന്‍.' പ്രിയാ മണി ഫിലിംഫെയറിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇരുവരും ഇതുവരെ രണ്ട് തവണ മാത്രമാണ് പരസ്പരം കണ്ടിട്ടുള്ളത്. ഒരു പുരസ്‌കാരച്ചടങ്ങിലായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച്ച. അന്ന് പ്രിയയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത് വിദ്യയായിരുന്നു.

വിദ്യാ ബാലൻ അവസാനം സ്ക്രീനിലെത്തിയത് 2024-ൽ പുറത്തിറങ്ങിയ ഹൊറർ-കോമഡി ചിത്രമായ ഭൂൽ ഭുലയ്യ 3-ലാണ്. അനീസ് ബസ്മി സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിക് ആര്യൻ, മാധുരി ദീക്ഷിത്, തൃപ്തി ദിമ്രി എന്നിവരും അഭിനയിച്ചിരുന്നു. വിദ്യാ ബാലൻ തന്റെ അടുത്ത പ്രോജക്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കുഞ്ചാക്കോ ബോബൻ നായകനായ മലയാളം ആക്ഷൻ ത്രില്ലർ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലാണ് പ്രിയാ മണി അവസാനമായി അഭിനയിച്ചത്.