കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം പൃഥ്വി ഷായും പ്രതിശ്രുത വധു ആകൃതി അഗർവാളും വേർപിരിയുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്. ആകൃതി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്‌റ്റോറിയായിരുന്നു ഈ റിപ്പോർട്ടുകൾക്ക് ആധാരം. താൻ നിരവധി തവണ ചതിക്കപ്പെട്ടുവെന്നും എന്നിട്ടും ഇതുവരെ താനൊരു അക്ഷരം പോലും ഉരിയാടിയില്ല എന്നും ഒരുപടികൂടി മുന്നോട്ടുവെച്ചശേഷവും അത് തുടരുകയാണെന്നുമാണ് അവർ കുറിച്ചത്. ഇതോടെ വിവാഹനിശ്ചയംവരെ എത്തിയ പൃഥ്വി ഷായുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീണുവെന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്തുവന്നു.
എന്നാൽ ഇതെല്ലാം നിഷേധിക്കുന്ന തരത്തിലുള്ള ഒരു കുറിപ്പ് ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ് ആകൃതി. 'പലരും തെറ്റിദ്ധരിച്ചു' എന്നാണ് അവർ കുറിച്ചത്. ചതിക്കപ്പെട്ടു എന്നുപറഞ്ഞത് പൃഥ്വി ഷായുമായുള്ള ബന്ധത്തെ കുറിച്ചല്ല എന്ന തരത്തിലാണ് ഇപ്പോഴുള്ള ഇൻസ്റ്റഗ്രാം സ്‌റ്റോറി. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
കഴിഞ്ഞ മാർച്ചിലായിരുന്നു പൃഥ്വി ഷായുടേയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കണ്ടന്റ് ക്രിയേറ്ററുമായ ആകൃതിയുടേയും വിവാഹനിശ്ചയം. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മെഡിക്കൽ വിദ്യാർഥിയുമായ സെജൽ പവാറുമായി പൃഥ്വി ഷായ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ ചില ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
Content Highlights: Reports surfaced suggesting a split between Prithvi Shaw and his fiancée., The rumors were fueled by an Instagram story posted by his partner., The fiancée clarified that her previous post was misunderstood and not about Prithvi Shaw., The couple got engaged in March and have not released an official joint statement.
Published: 06 Jul 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented