പരമ്പരാഗതമായി ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ വരന് വധുവിന്റെ വീട്ടിലേക്കാണ് 'ബരാത്' എന്ന പേരുള്ള ഘോഷയാത്ര നയിക്കാറുള്ളത്. എന്നാല്‍ ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു ചടങ്ങ് നടന്നു. വധു തനു ജയ്സ്വാള്‍ സ്വന്തം ബരാതിന് നേതൃത്വം നല്കി വിവാഹവേദിയിലേക്ക് പോകുകയായിരുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ വര്‍ഷത്തെ ഏറ്റവും അവിസ്മരണീയമായ വിവാഹ നിമിഷങ്ങളിലൊന്ന് എന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഘോഷയാത്ര നീങ്ങുമ്പോള്‍ വധു രഥത്തില്‍ ഇരിക്കുന്നതും സന്തോഷത്തോടെ നൃത്തം ചെയ്യുന്നതും ആര്‍പ്പുവിളിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
വധുവിന്റെ പിതാവ് രാജേഷ് ജയ്സ്വാളിന് ആണ്മക്കളില്ലാത്തതിനാലാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹം അഞ്ച് പെണ്മക്കളേയും 'ആണ്‍കുട്ടികളെപ്പോലെയാണ്' വളര്‍ത്തിയത്. ഒരു വരന്റെ വരവിനോട് അനുബന്ധിച്ചുള്ള അതേ ആഘോഷത്തോടെ തന്റെ മകളുടേയും ഘോഷയാത്രയും നടത്തുക എന്നത് അദ്ദേഹത്തിന്റെ എക്കാലത്തേയും സ്വപ്നമയാരുന്നു. ബരാത്തിനായി പ്രത്യേക ക്ഷണക്കത്ത് അടിക്കുകയും അതില്‍ പങ്കുചേരാന്‍ എല്ലാവരേയും ക്ഷണിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാന്‍ഡ് സംഘവും ഡിജെ സംഗീതവുമായി ആരവത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അതിഥികള്‍ നൃത്തം ചെയ്യുകയും ആര്‍പ്പുവിളിക്കുകയും ചെയ്തു. ആഘോഷത്തിന്റെ ഓരോ നിമിഷവും ആസ്വദിച്ച് വധു അവര്‍ക്കൊപ്പം ചേര്‍ന്നു. ഒരു വധു നയിക്കുന്ന ഇത്രയും ഗംഭീരമായ ഒരു ഘോഷയാത്ര തങ്ങള്‍ കണ്ടിട്ടില്ലെന്ന് നാട്ടുകാരു പറയുന്നു.
Content Highlights: prayagraj bride leads her own baraat in style\ viral video delights Internet
Published: 29 Nov 2025, 01:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented