ൻസ്റ്റഗ്രാമിൽ ഒരു മില്യണിലേറെ ഫോളോവേഴ്‌സുള്ള താരമാണ് പ്രയാഗ മാർട്ടിൻ. ഫാഷൻ ട്രെൻഡുകളിൽ അപ്‌ഡേറ്റഡ് ആയിട്ടുള്ള നടിയുടെ ഫോട്ടോഷൂട്ടും ചിത്രങ്ങളും വീഡിയോയുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവാറുണ്ട്. ഇപ്പോൾ താരം പുതിയതായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീല നിറത്തിലുള്ള ഡെനിം ഷർട്ട് ധരിച്ച് കൂളിങ് ​ഗ്ലാസ് വെച്ച് ചെവിയിൽ ചെമ്പരത്തി പൂവുമായുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

'വാര്യമ്പിള്ളിയിലെ മീനാക്ഷി അല്ലേ', 'വെള്ളം ചവിട്ടരുത് രണ്ട് ദിവസത്തിൽ മാറിക്കോളും', 'കാട്ടുപറമ്പൻ ചേട്ടൻ' മുതലായ രസകരമായ കമന്റുകളുമായി ആരാധകരും ചിത്രങ്ങൾ ഏറ്റെടുത്തു. മുമ്പ് പ്രയാഗ നടത്തിയ മേക്കോവറും സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മുടി കളർ ചെയ്തതും പുതിയ ഹെയർസ്റ്റൈലുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫാഷൻഷോകളിലെ താരത്തിന്റെ റാംപ് വാക്ക് വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.