അദ്ദേഹത്തിന്റെ പേര് ഓർത്തുവെയ്ക്കൂ, സ്മിത് മച്ഛാർ.. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ് ധീരനായ ഇന്ത്യൻ പൈലറ്റിന്റെ പേര്. ഫ്‌ളൈ ദുബായ് വിമാനത്തിൽ വെച്ച് സഹപൈലറ്റ് നടത്തിയ ആക്രമണത്തെ ചെറുത്തുതോൽപ്പിച്ച് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്.

To advertise here,

ഇസ്രായേലിലെ സമൂഹമാധ്യമങ്ങളിലടക്കം സ്മിത് മച്ചാറിന് വലിയ ആദരവും അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളും കുറിപ്പുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി.

മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചിട്ടും വിമാനത്തിന്റെ നിയന്ത്രണം അക്രമിയുടെ കൈകളിൽപ്പെടാതെ കാത്തുസൂക്ഷിച്ച പൈലറ്റിന്റെ കർത്തവ്യബോധമാണ് പ്രശംസിക്കപ്പെടുന്നത്. സ്മിത് മച്ചാറിന്റെ സമയോചിതമായ ഇടപെടൽ ഒരു വലിയ ദുരന്തമാണ് ഒഴിവാക്കിയതെന്നും ഇദ്ദേഹം യഥാർത്ഥ നായകനാണെന്നും ഇസ്രായേലി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആളുകൾ കുറിച്ചു.

സ്മിത്ത് മച്ഛാറിനും ഇന്ത്യയ്ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോ ആണ് ഇസ്രായേലി കണ്ടന്റ് ക്രിയേറ്ററായ ഇയ്‌നാവ് കുറിച്ചത്. ഹീറോ ആയ സ്മിത് മച്ഛാറിന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ ഈ സംഭവങ്ങൾ മറ്റൊരു ദുരന്തത്തിലേക്ക് നീങ്ങിയേനെ എന്ന് അവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഇന്ത്യൻ പൈലറ്റിന്റെ പേര് ഓർത്തുവെക്കൂ എന്നാണ് ഇൻഫ്‌ളുവൻസറായ ടാലിയ യോസഫ് തന്റെ വീഡിയോയിലൂടെ ആഹ്വാനം ചെയ്തത്. എന്നെ കാണുന്ന എല്ലാവരും സ്മിത് മച്ഛാർ എന്ന പേര് ഓർത്തുവെക്കണമെന്ന് അവർ കുറിച്ചു. ഇന്ത്യൻ പൈലറ്റിനെ സല്യൂട്ട് ചെയ്യുന്നുവെന്നാണ് മറ്റൊരു ഇൻഫ്‌ളുവൻസർ കുറിച്ചത്.