പുതിയ സുരക്ഷാ മുന്‍കരുതലുകള്‍ വാട്സാപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനെ ബാധിക്കില്ല.കൗമാരക്കാരുടെ വ്യക്തിഗത സന്ദേശങ്ങളും കോളുകളും രഹസ്യമായിതന്നെ തുടരും.

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച ആശങ്കകൾ ലോകമെങ്ങും ചർച്ച ചെയ്യപ്പെടുന്നതിനിടെ വാട്‌സ്ആപ്പിൽ പുതിയ പേരന്റൽ കൺട്രോൾസ് ഫീച്ചർ അവതരിപ്പിച്ച് മെറ്റ. കുട്ടികൾ മെസേജിങ് പ്ലാറ്റ്ഫോമിൽ ആരോടൊക്കെയാണ് ഇടപഴകുന്നത് എന്നറിയാൻ രക്ഷിതാക്കളെ സഹായിക്കുന്ന ഫീച്ചറാണിത്.
കൗമാരക്കാരുടെ പ്രൊഫൈൽ ഫോട്ടോ കാണാൻ കഴിയുന്നത് ആർക്കൊക്കെ, അവരെ ഗ്രൂപ്പുകളിൽ ചേർക്കാൻ കഴിയുന്നത് ആർക്കൊക്കെ തുടങ്ങിയ കാര്യങ്ങളിൽ ഇനി രക്ഷിതാക്കൾക്കും നിയന്ത്രണമുണ്ടാകും. കൗമാരക്കാരുടെ വാട്സാപ്പ് അക്കൗണ്ടുകളുടെ പ്രൈവസി സെറ്റിങ്‌സ് രക്ഷിതാക്കൾക്കും നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
രക്ഷിതാക്കൾക്ക് നോട്ടിഫിക്കേഷൻ, പ്രത്യേക പിൻ
കൗമാരക്കാർ ഒരു ഗ്രൂപ്പിൽ ചേരുമ്പോഴോ പുറത്തുകടക്കുമ്പോഴോ അവർ അംഗമായ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങൾ ചേരുമ്പോഴോ ഇനി രക്ഷിതാക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. സെറ്റിങ്‌സിൽ ഇതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തണം എന്നുമാത്രം. ആരുടെയൊക്കെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ കൗമാരക്കാർക്ക് കാണാം, ആർക്കൊക്കെ അവരുടെ സ്റ്റാറ്റസ് കാണാം എന്നിവയും തീരുമാനിക്കാൻ ഇനി രക്ഷിതാക്കൾക്ക് കഴിയും. സെറ്റിങ്‌സ് ഇതനുസരിച്ച് മാറ്റിയാൽ പിന്നീട് എക്കാലത്തും അങ്ങനെ ആയിരിക്കില്ല.
ആവശ്യമുള്ളപ്പോൾ സെറ്റിങ്‌സിൽ മാറ്റംവരുത്താം. എന്നാൽ അതിന് രക്ഷിതക്കളുടെ അനുമതി ആവശ്യമാണ്. സെറ്റിങ്‌സ് മാറ്റുന്നതിന് രക്ഷിതാക്കൾ സജ്ജീകരിച്ചിട്ടുള്ള പിൻ (PIN) നമ്പർ ഉപയോഗിച്ച് കൗമാരക്കാർ രക്ഷിതാക്കളുടെ അനുമതി തേടേണ്ടതുണ്ട്. രക്ഷിതാക്കൾക്ക് ഈ നിയന്ത്രണങ്ങൾ പൂർണ്ണമായി ഓഫ് ചെയ്യാനും സാധിക്കും.
എഐ ഉപയോഗത്തിനും നിയന്ത്രണം
കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള സുരക്ഷാ സംവിധാനങ്ങൾ മെറ്റ എഐ (Meta AI)-ലേക്കും കമ്പനി വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനായി സാധാരണ ഉപയോഗിക്കാരുള്ള 13+ സെറ്റിങ്‌സോ കൂടുതൽ കർശനമായ 'ലിമിറ്റഡ് കണ്ടെന്റ്' (Limited Content) ഓപ്ഷനോ രക്ഷിതാക്കൾക്ക് തിരഞ്ഞെടുക്കാം.
ഈ ഫീച്ചറിന്റെ ലക്ഷ്യമെന്ത്?
കൗമാരക്കാരുടെ സോഷ്യൽ മീഡിയ അടിമത്തവും പ്രായപൂർത്തിയാകാത്തവരുടെ ഓൺലൈൻ സുരക്ഷയും സംബന്ധിച്ച ആശങ്കകൾ ലോകമെങ്ങും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മെറ്റ ഈ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗം നിരോധിക്കാനോ നിയന്ത്രിക്കാനോ വിവിധ ലോകരാജ്യങ്ങളിലെ സർക്കാരുകൾ നീക്കങ്ങൾ നടത്തുന്നുണ്ട്. മെറ്റ അടക്കമുള്ള ടെക് കമ്പനികൾ കുട്ടികളുടെ സോഷ്യൽ മീഡിയ അടിമത്തം സംബന്ധിച്ച നിരവധി കേസുകൾ വിവിധ രാജ്യങ്ങളിൽ നേരിടുന്നുണ്ട്. കൗമാരക്കാർക്ക് ആസക്തിയും അടിമത്വവും ഉണ്ടാക്കാൻ കഴിയുന്ന തരത്തിലുള്ള പ്രത്യേക അൽഗോരിതങ്ങൾപോലും ഉപയോഗിക്കുന്നുവെന്ന ആരോപണമടക്കം സോഷ്യൽ മീഡിയ കമ്പനികൾ നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മെറ്റയുടെ പുതിയ ഫീച്ചർ ശ്രദ്ധേയമാകുന്നത്.
എൻഡ് ടു എൻഡ് എൻക്രിപ്ഷനെ ബാധിക്കുമോ?
പുതിയ സുരക്ഷാ മുൻകരുതലുകൾ വാട്സാപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനെ ബാധിക്കില്ല.കൗമാരക്കാരുടെ വ്യക്തിഗത സന്ദേശങ്ങളും കോളുകളും രഹസ്യമായിതന്നെ തുടരും. മൂന്നാമത് ആർക്കും അവ തുടർന്നും ലഭ്യമായിരിക്കില്ല. കൗമാരക്കാരുടെ സ്വകാര്യ സംഭാഷണങ്ങൾ വായിക്കാൻ രക്ഷിതാക്കൾക്ക് പുതിയ സംവിധാനം ഉപയോഗിക്കാൻ കഴിയില്ല.
നിയന്ത്രണങ്ങൾ നിർബന്ധമാണോ?
നിയന്ത്രണങ്ങൾ നിർബന്ധമുള്ളതല്ലെന്ന് വാട്സാപ്പ് വ്യക്തമാക്കുന്നു. കൗമാരക്കാരായ തങ്ങളുടെ മക്കൾക്കുമേൽ എത്രത്തോളം മേൽനോട്ടം വേണമെന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം. കൂടാതെ കൗമാരക്കാരുമായി ചേർന്നുതന്നെ ഈ നിയന്ത്രണങ്ങൾ സജ്ജീകരിക്കുകയും ചെയ്യാം.
വാട്‌സ്ആപ്പിലെ കുട്ടികളുടെ പ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്ക് അനിയന്ത്രിതമായ ഇടപെടലിനുള്ള അവസരം നൽകുന്നതിനേക്കാൾ, വാട്സാപ്പ് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് രക്ഷിതാക്കളും കൗമാരക്കാരും തമ്മിലുള്ള ധാരണ വർധിപ്പിക്കാനാണ് ഈ ഫീച്ചർ ലക്ഷ്യമിടുന്നത് എന്ന് കമ്പനി പറയുന്നു.
എങ്ങനെ പ്രവർത്തനക്ഷമമാക്കാം
- കൗമാരക്കാരുടെ ഫോണിലെ വാട്‌സ്ആപ്പ് തുറക്കുക. സെറ്റിങ്‌സിൽ പേരന്റൽ കൺട്രോൾ തിരഞ്ഞെടുക്കുക
- കൗമാരക്കാരന്റെ ജന്മദിന തീയതി എന്റർചെയ്ത് വയസ് സ്ഥിരീകരിക്കാം. തുടർന്ന് കണ്ടിന്യൂ അമർത്തുക.
- തുടർന്ന് കൗമാരക്കാരന്റെ ഡിവൈസിലെ QR കോഡ് രക്ഷിതാവിന്റെ ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്ത് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുക.
- രക്ഷിതാവ് പ്രായപൂർത്തിയായ വ്യക്തിയാണെന്ന് സ്ഥിരീകരിച്ച് 6 ഡിജിറ്റ് പിൻ ക്രിയേറ്റ് ചെയ്യാം
- ഈ പിൻ ഉപയോഗിച്ച് കൗമാരക്കാരന്റെ വാട്‌സ്ആപ്പിലെ പ്രൈവസി സെറ്റിങ്‌സിൽ മാറ്റംവരുത്താം.
ഈ സംവിധാനം ഘട്ടംഘട്ടമായാണ് അവതരിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നു. അതിനാൽ എല്ലാ ഉപയോക്താക്കൾക്കും ഈ നിയന്ത്രണങ്ങൾ ഉടൻ തന്നെ കാണാൻ കഴിയണമെന്നില്ല. ചിപ്പോൾ വാട്സാപ്പ് അപ്ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം.
Content Highlights: Parents can manage privacy settings like profile photo visibility and group additions for teen accounts., Changes to restrictive settings require parent approval via a PIN., Includes controls for Meta AI with a stricter 'Limited Content' option., Personal messages and calls remain fully end-to-end encrypted and private.
Published: 03 Oct 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented