ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രതീക് യാദവ് ഇക്കാര്യം അറിയിച്ചത്

ഭാര്യയുമായി ബന്ധം പിരിയുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ അർധസഹോദരൻ പ്രതീക് യാദവ്. ഭാര്യയായ അപർണ ബിഷ്ട് യാദവ്, കുടുംബവുമായുള്ള തന്റെ ബന്ധം തകർത്തുവെന്ന് പ്രതീക് ആരോപിച്ചു. പ്രശസ്തിക്കും സ്വാധീനത്തിനും വേണ്ടി മാത്രമാണ് അപർണ തന്നെ വിവാഹം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച രാവിലെയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ഇക്കാര്യം പ്രതീക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
Also Read: നടൻ ഷിജു എ.ആറും പ്രീതി പ്രേമും വിവാഹമോചിതരായി; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥന
'ഈ സ്വാർഥയായ സ്ത്രീയിൽ നിന്ന് എത്രയും വേഗം ഞാൻ വിവാഹമോചനം നേടാൻ പോകുകയാണ്. ഇവൾ കുടുംബവുമായുള്ള എന്റെ ബന്ധം തകർത്തു. പ്രശസ്തിയും സ്വാധീനവും മാത്രമാണ് ഇവൾക്ക് വേണ്ടിയിരുന്നത്.' -പ്രതീക് യാദവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അപർണയുടെ ചിത്രവും പ്രതീക് പോസ്റ്റിനൊപ്പം ചേർത്തിരുന്നു. ചിത്രത്തിനുമേലെ ‘കുടുംബം തകർത്തവൾ’ എന്ന് എഴുതിയിട്ടുണ്ട്.
Don’t Miss: 'അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ഇഷ്ടമാകുമോ?' വിവാഹമോചന അഭ്യൂഹങ്ങളിൽ ആദ്യമായി പ്രതികരിച്ച് അഭിഷേക് ബച്ചൻ
'ഇപ്പോൾ എന്റെ മാനസികാരോഗ്യം വളരെ മോശം അവസ്ഥയിലാണ്. അവൾക്ക് അതൊന്നുമൊരു വിഷയമല്ല. കാരണം അവൾ ചിന്തിക്കുന്നത് അവളെക്കുറിച്ച് മാത്രമാണ്. ഇത്രയും മോശമായൊരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്റെ നിർഭാഗ്യം കൊണ്ടാണ് അവളെ വിവാഹം ചെയ്യേണ്ടിവന്നത്.' -പ്രതീക് യാദവ് തുടർന്നു.
സമാജ്‌വാദി പാർട്ടി നേതാവായിരുന്ന മുലായം സിങ്ങിന്റെയും രണ്ടാം ഭാര്യ സാധനാ ഗുപ്തയുടേയും ഇളയമകനാണ് പ്രതീക് യാദവ്. 2011-ലാണ് പ്രതീക് യാദവും അപർണയും വിവാഹിതരായത്. 2022-ൽ അപർണ ബിജെപിയിൽ ചേർന്നിരുന്നു.
Also Read: മൃണാൾ ഠാക്കൂറും ധനുഷും വിവാഹിതരാകുന്നു? കല്യാണം വാലന്റൈൻസ് ദിനത്തിലെന്ന് റിപ്പോർട്ട്
Content Highlights: Prateek Yadav, the half-brother of Samajwadi Party leader Akhilesh Yadav, has announced his decision to divorce his wife, Aparna Bisht Yadav. In a shocking Instagram post on Monday, Prateek labeled her a "selfish woman" who married him only for fame and influence, further accusing her of breaking his ties with his family. The couple, who married in 2011, has been in the spotlight since Aparna joined the BJP in 2022.
Published: 19 Jan 2026, 04:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented