ബോളിവുഡ് താരദമ്പതിമാരായ ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും തമ്മില്‍ വിവാഹബന്ധം വേര്‍പിരിയുകയാണെന്ന അഭ്യൂഹം കുറച്ചുകാലമായി വാര്‍ത്തകളില്‍ നിറയുകയാണ്. എന്നാല്‍ ഇതേക്കുറിച്ച് ഇരുവരും ഇതുവരെ ഒന്നും പരസ്യമായി പ്രതികരിച്ചിട്ടില്ല. അതിനാല്‍ തന്നെ അഭ്യൂഹങ്ങള്‍ ഓരോദിവസവും ശക്തിപ്പെടുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്‍. 

To advertise here,

Related News: വേര്‍പിരിയൽ അഭ്യൂഹങ്ങൾക്കിടെ വിവാഹ വാർഷിക ദിനത്തിൽ അഭിഷേകിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്

നെഗറ്റീവ് വാര്‍ത്തകള്‍ക്കാണ് കൂടുതല്‍ കച്ചവടമൂല്യമുള്ളതെന്ന് അഭിഷേക് പറഞ്ഞു. കമ്പ്യൂട്ടര്‍ സ്‌ക്രീനിന് പിന്നില്‍ അജ്ഞാതനായിരുന്നുകൊണ്ട് മോശം കാര്യങ്ങള്‍ എഴുതുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് ബച്ചന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

Also Read: 'ഞാൻ ആരുടേയും ഡ്യൂപ്ലിക്കേറ്റാകാൻ വന്നതല്ല'; ഐശ്വര്യ റായ്‌യുമായുള്ള താരതമ്യത്തിനെതിരെ ഉർവശി റൗട്ടേല

'മുന്‍കാലങ്ങളില്‍ എന്നെ കുറിച്ച് പറഞ്ഞിരുന്ന കാര്യങ്ങള്‍ എന്നെ ബാധിച്ചിരുന്നില്ല. ഇന്ന് എനിക്കൊരു കുടുംബമുണ്ട്. ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഞാന്‍ വ്യക്തത വരുത്തിയാല്‍ പോലും ആളുകള്‍ അതില്‍ തന്നെ ചുറ്റിക്കറങ്ങും. കാരണം നെഗറ്റീവ് വാര്‍ത്തകള്‍ക്കാണ് കൂടുതല്‍ കച്ചവടമൂല്യമുള്ളത്. നിങ്ങള്‍ ഞാനല്ല. ഞാന്‍ ഉത്തരം പറയേണ്ട ആളുകളോട് നിങ്ങള്‍ക്ക് ഉത്തരം പറയേണ്ടതില്ല.' -അഭിഷേക് പറഞ്ഞു. 

Also Read: നെറുകയിൽ സിന്ദൂരവുമായി ഐശ്വര്യ റായ് കാനിൽ; ഓപ്പറേഷൻ സിന്ദൂറിന്റെ സന്ദേശമെന്ന് സോഷ്യൽ മീഡിയ

'ഇങ്ങനെ നെഗറ്റിവിറ്റി പടര്‍ത്തുന്നവര്‍ക്ക് ആ മനസാക്ഷിക്കുത്തോടെ ജീവിക്കേണ്ടിവരും. അവരുടെ മനസാക്ഷിയോടും സ്രഷ്ടാവിനോടും അവര്‍ക്ക് മറുപടി പറയേണ്ടിവരും. നോക്കൂ, ഇത് എന്റെ മാത്രം കാര്യമല്ല. എന്നെ ഇത് ബാധിക്കില്ല. ഇതെത്രത്തോളം സങ്കീര്‍ണമാണെന്ന് എനിക്കറിയാം. ഇതില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുണ്ട്.' -അഭിഷേക് തുടര്‍ന്നു. 

Don't Miss: കാന്‍ ചലച്ചിത്രമേളയില്‍ വീണ്ടും ഐശ്വര്യ റായ്; ഇത്തവണ മകള്‍ ആരാധ്യയും ഒപ്പം | വീഡിയോ

'ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിന് പിന്നില്‍ അജ്ഞാതനായി ഇരുന്നുകൊണ്ട് മോശം കാര്യങ്ങള്‍ എഴുതുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. നിങ്ങള്‍ മറ്റൊരാളെ വേദനിപ്പിക്കുകയാണെന്ന് തിരിച്ചറിയുന്നുണ്ടോ? അവര്‍ എത്ര തൊലിക്കട്ടിയുള്ളവരാണെങ്കിലും അതവരെ ബാധിക്കും. അങ്ങനെ നിങ്ങളോട് ഒരാള്‍ ചെയ്താല്‍ നിങ്ങള്‍ക്കത് ഇഷ്ടമാകുമോ?' -അഭിഷേക് ബച്ചന്‍ പറഞ്ഞു. 

Also Read: എന്റെ ജീവിതം നിങ്ങളുടെ കണ്ടന്റ് അല്ല, എന്റെ നിശബ്ദത നിങ്ങള്‍ക്കുള്ള അനുവാദവുമല്ല- ഐശ്വര്യ ശർമ