ആന്ധ്രാ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ പവന്‍ കല്ല്യാണിന്റെ ജന സേനാ പാര്‍ട്ടി (ജെ.എസ്.പി) മികച്ച വിജയമാണ് സ്വന്തമാക്കിയത്. പിതാപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ച പവന്‍ കല്ല്യാണ്‍ ആന്ധ്രാ പ്രദേശിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള പവന്‍ കല്ല്യാണിന്റെ ചുവടുവെപ്പ് കുടുംബവും ആവേശത്തോടെയാണ് വരവേറ്റത്.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വീട്ടിലെത്തിയ പവന്‍ കല്ല്യാണിനെ ആരതിയുഴിഞ്ഞാണ് ഭാര്യ അന്ന ലെസ്‌നേവ സ്വീകരിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പവനും അന്നയും വിവാഹമോചിതരായെന്നും അന്ന വിദേശത്തേക്ക് താമസം മാറ്റിയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളയുന്നതാണ് ഈ പുതിയ വീഡിയോ.
ആരതിയുഴിഞ്ഞതിന് ശേഷം പവന്‍ കല്ല്യാണിന്റെ നെറ്റിയില്‍ അന്ന കുങ്കുമം ചാര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഒരു നീല ചുരിദാറായിരുന്നു അവരുടെ വേഷം. പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഘോഷത്തിന്റെ ബഹളങ്ങളും കേള്‍ക്കുന്നുണ്ട്. പവന്‍ കല്ല്യാണിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം റഷ്യക്കാരിയായ അന്ന സജീവമായി പങ്കെടുത്തിരുന്നു.
കുറച്ച് കാലം മുമ്പ് അന്നയേയും പവനിനേയും ഒരുമിച്ച് കാണുന്നത് വിരളമായിരുന്നു. ബന്ധുവായ നടന്‍ വരുണ്‍ തേജിന്റെ വിവാഹ നിശ്ചയത്തിലും രാം ചരണിന്റെ കുഞ്ഞ് പിറന്ന ശേഷം നടന്ന ചടങ്ങിലും അന്ന പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഇരുവരും പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
ആദ്യ രണ്ടു വിവാഹങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പവന്‍ കല്യാണ്‍ അന്നയെ വിവാഹം ചെയ്യുന്നത്. 1997-ലാണ് പവന്‍ കല്യാണിന്റെ ആദ്യ വിവാഹം നടന്നത്. 19-കാരിയായ നന്ദിനിയേയാണ് നടന്‍ വിവാഹം ചെയ്തത്. കുടുംബാംഗങ്ങള്‍ മുന്‍കൈയെടുത്ത് നടത്തിയ വിവാഹബന്ധം പക്ഷെ 2008-ല്‍ അവസാനിച്ചു. നടി രേണു ദേശായിയുമായുള്ള ബന്ധമാണ് ഈ വിവാഹമോചനത്തിന് കാരണമെന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷംതന്നെ പവന്‍, രേണുവിനെ വിവാഹം ചെയ്യുകയും ചെയ്തു. 2012-ല്‍ ആ വിവാഹവും അവസാനിച്ചു. അകിറ നന്ദന്‍, ആദ്യ എന്നിങ്ങനെ പേരുള്ള രണ്ട് കുട്ടികള്‍ ഈ ബന്ധത്തിലുണ്ട്. അതിനുശേഷം 2013-ലാണ് അന്നയുമായുള്ള പവന്റെ വിവാഹം.
റഷ്യന്‍ സ്വദേശിയായ അന്ന മോഡലിങ്ങിലും അഭിനയത്തിലും സജീവമായിരുന്നു. തീന്‍ മാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനെയാണ് അന്നയുമായി പവന്‍ കല്യാണ്‍ പ്രണയത്തിലാകുന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. പൊലേന അഞ്ജന പവാനോവ, മാര്‍ക്ക് ശങ്കര്‍ പവാനോവിച്ച് എന്നിവരാണ് മക്കള്‍. മോഡലിങ്ങ് കൂടാതെ വലിയ ഹോട്ടല്‍ ശൃംഖലയുടെ ഉടമ കൂടിയാണ് അന്ന. റഷ്യയിലും സിംഗപ്പൂരിലുമായി 1800 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ ഉണ്ടെന്നാണ് വിവരം.
Content Highlights: pawan kalyans wife and russian model anna lezhneva
Published: 14 Jun 2024, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented