ഹസീ തോ ഫസീ, സൈന, കേസരി തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ ബോളിവുഡ് നടിയാണ് പരിണീതി ചോപ്ര. 2023 സെപ്റ്റംബര്‍ 24-നാണ് പരിണീതി വിവാഹിതയായത്. ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയാണ് പരിണീതിയുടെ ഭര്‍ത്താവ്. ഇരുവരും പങ്കുവെച്ച വലിയൊരു വിശേഷമാണ് ഇപ്പോള്‍ ബോളിവുഡില്‍ വലിയ വാര്‍ത്തയായിരിക്കുന്നത്. 

To advertise here,

തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയാണ് ഇരുവരും പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മനോഹരമായി അലങ്കരിച്ച ഒരു കേക്കിന്റെ ചിത്രമാണ് പരിണീതിയും രാഘവും പോസ്റ്റ് ചെയ്തത്. '1+1=3' എന്നാണ് കേക്കിനുമുകളില്‍ എഴുതിയിരുന്നത്. ഒപ്പം രണ്ട് കുഞ്ഞിക്കാലടികളുമുണ്ടായിരുന്നു.

Also Read: വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായതില്‍ വിമര്‍ശനം; മറുപടിയുമായി ബോളിവുഡ് നടി നേഹാ ധുപിയ 

'ഞങ്ങളുടെ കുഞ്ഞുലോകം ഇതാ വരികയാണ്. അളക്കാന്‍ കഴിയാത്ത അത്രയും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.' -ഇതാണ് പരിണീതി ചിത്രത്തിനൊപ്പം കുറിച്ചത്. ഇതിനൊപ്പം ഇരുവരും ഒരു പാര്‍ക്കിലൂടെ കൈകോര്‍ത്ത് പിടിച്ച് നടക്കുന്നതിന്റെ വീഡിയോയും ഉണ്ടായിരുന്നു. 

ഇന്‍സ്റ്റഗ്രാം പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആയിരക്കണക്കിന് പേരാണ് പരിണീതിയേയും രാഘവിനേയും അഭിനന്ദിച്ചുകൊണ്ട് കമന്റുകളിട്ടത്. നടിമാരായ സോനം കപൂര്‍, ഭൂമി പെഡ്‌നേക്കര്‍ എന്നിവരും അഭിനന്ദനം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. 

Don't Miss: പ്രതീക്ഷിച്ചതിലും നേരത്തേയെത്തി പൊന്നോമന; കിയാര അദ്വാനിക്കും സിദ്ധാർഥിനും പെണ്‍കുഞ്ഞ് പിറന്നു

കുഞ്ഞിക്കാലിനെ കുറിച്ചുള്ള സൂചന ഈ മാസം ആദ്യം തന്നെ രാഘവ് ഛദ്ദ നല്‍കിയിരുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ എന്ന ടെലിവിഷന്‍ പരിപാടിയില്‍ കപില്‍ ശര്‍മയോട് സംസാരിക്കവെയാണ് 'കുടുംബം വിശാലമാക്കാനുള്ള പദ്ധതി ഉണ്ട്' എന്ന് രാഘവ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പരിണീതി ഗര്‍ഭിണിയാണെന്ന വാര്‍ത്ത വരുന്നത്.