ലയാളികൾക്ക് ചിരപരിചിതനായ സംവിധായകനാണ് അറ്റ്ലീ. രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ തമിഴ് ചിത്രങ്ങളും സാക്ഷാൽ ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാൻ എന്ന ഹിന്ദി ചിത്രവും പ്രേക്ഷകർക്ക് സമ്മാനിച്ച അറ്റ്ലീയുടെ അടുത്ത ചിത്രം അല്ലു അർജുനൊപ്പമാണെന്നാണ് റിപ്പോർട്ട്. അതിനിടെ ഒരു സന്തോഷവാർത്ത പങ്കുവെക്കുകയാണ് അറ്റ്ലിയും ഭാര്യ പ്രിയയും.

To advertise here,

തങ്ങൾ രണ്ടാമതൊരു കുഞ്ഞിനെ കൂടി വരവേൽക്കാനൊരുങ്ങുകയാണ് എന്നാണ് ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. നിറവയറോടെ പ്രിയയും അടുത്തായി അറ്റ്ലീയും ഒപ്പം ഇരുവരുടേയും മകൻ മീറും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് ഇക്കാര്യം പങ്കുവെച്ചത്. അറ്റ്ലീയും പ്രിയയും മാത്രമുള്ള വേറേയും ചിത്രങ്ങൾ പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു.

'പുതിയൊരാൾ കൂടിയെത്തുന്നതോടെ ഞങ്ങളുടെ വീട് കൂടുതൽ സുന്ദരമാകാനൊരുങ്ങുകയാണ്. അതെ ഞങ്ങൾ വീണ്ടുമൊരു കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. എല്ലാവരുടേയും അനുഗ്രഹം വേണം.' -ഇതാണ് അറ്റ്ലീയും പ്രിയയും ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്. 2023 ജനുവരി 31-നാണ് അറ്റ്ലീക്കും പ്രിയയ്ക്കും ആദ്യകുഞ്ഞായ മീർ ജനിച്ചത്.

നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ കമന്റുകളിട്ടത്. സാമന്ത റൂത്ത് പ്രഭു, കീർത്തി സുരേഷ്, കാജൾ അഗർവാൾ, സായ് അഭ്യങ്കർ, ജാൻവി കപൂർ, വാമിഖാ ഗബ്ബി, കല്യാണി പ്രിയദർശൻ, കരൺ ജോഹർ തുടങ്ങി നിരവധി സെലിബ്രിറ്റികളും അറ്റ്ലീക്കും പ്രിയയ്ക്കും ആശംസകൾ നേർന്ന് കമന്റുകളിട്ടിട്ടുണ്ട്.