ബോളിവുഡില്‍ ഒട്ടേറെ ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നേഹാ ധുപിയ. 2018-ലായിരുന്നു നേഹയുടെ വിവാഹം. നടന്‍ അംഗദ് ബേദിയാണ് നേഹയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കിപ്പുറം നേഹ കുഞ്ഞിന് ജന്മം നല്‍കിയതും അന്ന് വലിയ വാര്‍ത്തയായിരുന്നു.
നേഹ വിവാഹത്തിന് മുമ്പ് തന്നെ ഗര്‍ഭിണിയായതിന്റെ പേരിലാണ് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. താന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് നേഹ ഇപ്പോള്‍. മിഡ്-ഡേയോട് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Also Read: കല്യാണത്തിന് മുമ്പേ ഗർഭിണിയായതിന്റെ പേരിൽ അധിക്ഷേപം നേരിട്ടിരുന്നുവെന്ന് നടി കല്‍ക്കി കൊച്‌ലിന്‍
'ഞാന്‍ അംഗദിനെ വിവാഹം ചെയ്ത് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഞങ്ങളുടെ മകള്‍ പിറന്നത്. എന്നാല്‍ 'ആറ് മാസം കൊണ്ട് എങ്ങനെ കുഞ്ഞുണ്ടായി?' എന്നതായിരുന്നു വലിയ ചോദ്യവും ചര്‍ച്ചയുമായത്.' -നേഹ പറഞ്ഞു. അത്തരം ചോദ്യങ്ങളേയും വിമര്‍ശനങ്ങളേയും ലാഘവത്തോടെ സമീപിക്കാന്‍ താന്‍ പഠിച്ചുവെന്നും താരം പറഞ്ഞു.
'ഇപ്പോള്‍ പോലും വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയാകുന്ന നടിമാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഞാന്‍ കാണുന്നുണ്ട്. നീനാ ഗുപ്തയും ആലിയാ ഭട്ടുമെല്ലാം ഉള്‍പ്പെടുന്ന പട്ടികയിലാണല്ലോ ഞാനും ഉള്ളത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തുറന്നുപറയട്ടെ, ഇത് പരിഹാസ്യമാണ്.' -നേഹാ ധുപിയ പറഞ്ഞു.
Don't Miss: 'ഞങ്ങള്‍ വലിയ ആവേശത്തിലാണ്'; കുഞ്ഞോമനയെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡ് താരം അര്‍ബാസ് ഖാനും ഷൂറയും
നീനാ ഗുപ്തയും ആലിയാ ഭട്ടും വിവാഹത്തിന് ഗര്‍ഭിണികളായിരുന്നതിനെയാണ് നേഹ ഇവിടെ സൂചിപ്പിച്ചത്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡിനും നീനാ ഗുപ്തയ്ക്കും മകള്‍ പിറന്നത് ഇരുവരും വിവാഹിതരാകാതെ തന്നെയായിരുന്നു. 1989-ലായിരുന്നു ഇത്. ആലിയാ ഭട്ടും രണ്‍ബീര്‍ കപൂറും 2018 മുതല്‍ പ്രണയത്തിലായിരുന്നു. 2022 ഏപ്രിലില്‍ വിവാഹിതരായ ഇരുവര്‍ക്കും ആറ് മാസങ്ങള്‍ക്കിപ്പുറം നവംബറില്‍ മകള്‍ പിറന്നു.
താന്‍ നേരിട്ട വിമര്‍ശനങ്ങള്‍ കാരണമാണ് 'ഫ്രീഡം ടു ഫീഡ്' എന്ന സാമൂഹ്യമുന്നേറ്റത്തിന് തുടക്കം കുറിച്ചതെന്നും നേഹാ ധുപിയ പറഞ്ഞു. ഗര്‍ഭധാരണം, പ്രസവം, പ്രസവാനന്തര പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫ്രീഡം ടു ഫീഡിന്റെ ലക്ഷ്യം.
Content Highlights: Neha Dhupia On Criticism For Being "Pregnant Before Marriage"
Published: 25 Aug 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented