ദ്യത്തെ കണ്‍മണിയെ വരവേറ്റ് നടി പരിണീതി ചോപ്രയും ഭര്‍ത്താവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇരുവരും സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

To advertise here,

'അവന്‍ ഒടുവില്‍ ഇവിടെയെത്തി! ഞങ്ങളുടെ ആണ്‍കുഞ്ഞ്. ഇതിനു മുമ്പുള്ള ജീവിതം ഞങ്ങള്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ കുടുംബം പൂര്‍ണമായി. നന്ദിയോടെ, പരിനീതിയും രാഘവും' എന്നാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇരുവര്‍ക്കും ആശംസ നേര്‍ന്ന് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. ഞായറാഴ്ച പരിണീതിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തങ്ങള്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിക്കാന്‍ പോകുന്നെന്ന വാര്‍ത്ത പരിണീതിയും രാഘവും കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. മനോഹരമായി അലങ്കരിച്ച ഒരു കേക്കിന്റെ ചിത്രമാണ് അന്ന ഇരുവരും പോസ്റ്റ് ചെയ്തത്. '1+1=3' എന്നാണ് കേക്കിന് മുകളില്‍ എഴുതിയിരുന്നത്.

2023 മെയില്‍ ന്യൂഡല്‍ഹിയിലെ കപൂര്‍ത്തല ഹൗസില്‍ വെച്ചായിരുന്നു പരിനീതിയുടെയും രാഘവിന്റെയും വിവാഹനിശ്ചയം. അതേ വര്‍ഷം സെപ്റ്റംബറില്‍ രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ദി ലീല പാലസില്‍ വെച്ച് അവര്‍ വിവാഹിതരായി. ഓഗസ്റ്റില്‍ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യില്‍ വെച്ച് തങ്ങള്‍ക്ക് ഉടന്‍ ഒരു കുഞ്ഞ് ജനിക്കുമെന്ന് രാഘവ് സൂചന നല്‍കിയിരുന്നു. 'നിങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഉടന്‍ തരും!' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.