ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചതിനു പിന്നാലെ പെണ്‍കുഞ്ഞിന് ജന്മം നല്കി പാകിസ്താന് യുവതി. അട്ടാരി അന്താരാഷ്ട്ര അതിര്‍ത്തി കടന്നതിനു പിന്നാലെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍തന്നെ സ്വകാര്യ നഴ്സിങ് ഹോമിലെത്തിക്കുകയും അവിടെവെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
യാത്രാസംഘത്തിന്റെ ഭാഗമായാണ് മായ എന്നു പേരുള്ള യുവതി ഇന്ത്യയിലെത്തിയത്. യാത്രയ്ക്കിടെ അട്ടാരി അതിര്‍ത്തിയില്‍വെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഇതോടെ യുവതിയുടെ ഇമിഗ്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുകയും ഉടന്‍തന്നെ നഴ്സിങ് ഹോമിലെത്തിക്കുകയുമായിരുന്നു.
കുഞ്ഞിന് ഭാരതി എന്ന് പേരിട്ടു. ജന്മസ്ഥലം ഇന്ത്യയിലായത് പരിഗണിച്ച്, കുടുംബത്തിന്റെയും പ്രദേശവാസികളുടെയും അഭ്യര്‍ഥന മാനിച്ചാണ് ഭാരതി എന്ന് പേരുനല്‍കിയത്. ദമ്പതികളുടെ പത്താമത്തെ കുഞ്ഞും എട്ടാമത്തെ പെണ്‍കുഞ്ഞുമാണ്.
Content Highlights: pak woman gives birth minutes after entering india
Published: 05 Apr 2025, 12:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented