
ബോളിവുഡിലെ താരദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി മാറുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു. ഒരുമിച്ചുള്ള ജീവിതം 23 വര്‍ഷം പിന്നിട്ടിട്ടും ഇരുവരുടേയും സ്‌നേഹം ഒരുതുള്ളിപോലും വറ്റിയിട്ടില്ല. ഇവരുടെ ജീവിതം മാതൃകയാക്കുന്ന നിരവധി ആരാധകരുമുണ്ട്.
നൈസ, യുഗ് എന്നിങ്ങനെ രണ്ടു മക്കളാണ് ഇരുവര്‍ക്കുമുള്ളത്. 2003-ല്‍ ആണ് നൈസ ജനിക്കുന്നത്. പത്തൊമ്പതുകാരിയായ നൈസയുടെ ചിത്രങ്ങള്‍ കാജോള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഫാഷനിലും മേക്കോവറിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന നൈസ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
താരപുത്രിയുടെ പ്രണയമാണ് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുന്നത്. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ വ്യവസായിയായ വേദാന്ത് മഹാജനാണ് നൈസയുടെ കാമുകനെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 24-കാരനായ വേദാന്തിനെ മുംബൈയില്‍വെച്ചാണ് നൈസ കണ്ടുമുട്ടുന്നത്.
ഇരുവരും തമ്മിലുള്ള ഡിന്നര്‍ ഡേറ്റിന്റേയും പങ്കെടുത്ത നൈറ്റ് പാര്‍ട്ടികളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. നൈസയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ വേദാന്തും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. സ്‌പെയ്ന്‍, ബാഴ്‌സലോണ എന്നിവിടങ്ങളില്‍ നടത്തിയ വിനോദയാത്രയുടെ ചിത്രങ്ങളാണിത്.
Content Highlights: nysa devgan and vedant mahajan relationship kajols daughter
Published: 22 Jul 2022, 09:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented