ജീവിതത്തിലെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിമിഷം സോഷ്യല്‍ മീഡിയിയല്‍ പങ്കുവെച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റി (ഐഐഎം)ല്‍ പ്രവേശനം ലഭിച്ച സന്തോഷവാര്‍ത്തയാണ് നവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബെന്‍ഡെഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമി (ബിപിജിപി) നാണ് നവ്യ പ്രവോശനം നേടിയത്.
'സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നു. ഇനിയുള്ള രണ്ട് വര്‍ഷങ്ങള്‍ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും മികച്ച അധ്യാപകര്‍ക്കുമൊപ്പം'-ഇന്‍സ്റ്റഗ്രാമില്‍ നവ്യ കുറിച്ചു. ഐഐഎമ്മില്‍ നിന്നുള്ള ചിത്രങ്ങളും നവ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കേക്ക് മുറിച്ച് ആഘോഷം പങ്കുവെയ്ക്കുന്നതിന്റെ ചിത്രവും നവ്യ പങ്കുവെച്ചിട്ടുണ്ട്. CAT/IAT എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പരിശീലനം നല്‍കിയ പ്രസാദ് എന്ന അധ്യാപകനോട് ഒരുപാട് നന്ദിയുണ്ടെന്നും ഇന്‍സ്റ്റഗ്രാംസ്‌റ്റോറിയില്‍ നവ്യ പറയുന്നു.
അമിതാഭ് ബച്ചന്റേയും ജയ ബച്ചന്റേയും മകള്‍ ശ്വേത ബച്ചന്റെ മകളാണ് നവ്യ. ബിസിനസുകാരനായ നിഖില്‍ നന്ദയാണ് നവ്യയുടെ അച്ഛന്‍. അഭിനയത്തിലും മോഡലിങ്ങിലും താത്പര്യമുള്ള നവ്യ പഠനത്തോടൊപ്പം നിരവധി ഫോട്ടോഷൂട്ടുകളുടേയും ഭാഗമായിരുന്നു. 'വാട്ട് ദ ഹെല്‍ നവ്യ' എന്ന പേരില്‍ ഒരു പോഡ്കാസ്റ്റ് ഷോയും നവ്യ അവതരിപ്പിക്കുന്നുണ്ട്.
Content Highlights: navya nandas dream to study at iim ahmedabad becomes a reality
Published: 01 Sept 2024, 10:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented