ഇത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഇത്തരം പാര്‍ട്ടികളില്‍ പോകുന്നത് നിര്‍ത്തിയത്

പാർട്ടികളെന്ന പേരിൽ ഇപ്പോൾ നടക്കുന്ന ലഹരി മരുന്ന് ആഘോഷങ്ങളെന്ന് നടി നാരായണി ശാസ്ത്രി. പാർട്ടികളിൽ മുൻപ് മദ്യത്തിന് മാത്രമായി മാറ്റിവെച്ചിരുന്ന ബജറ്റ്, ഇപ്പോൾ അനധികൃത ലഹരിമരുന്നുകൾ വാങ്ങാനായി മാറ്റിവെച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു. ടെലിവിഷൻ ഇൻഡസ്ട്രിയിൽ ലഹരിമരുന്ന് ഉപയോഗം വർധിച്ചുവരുന്നതിനെക്കുറിച്ചാണ് അവർ വെളിപ്പെടുത്തൽ നടത്തിയത്. ടെലിവിഷൻ രംഗത്തെ ചില മേഖലകളിൽ കൊക്കെയ്ൻ, എംഡിഎംഎ തുടങ്ങിയവയുടെ ഉപയോഗം സാധാരണമായെന്നും അവർ പറഞ്ഞു. ഇത് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അതുകൊണ്ടാണ് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇത്തരം പാർട്ടികളിൽ പോകുന്നത് നിർത്തിയത്- നാരായണി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിന് നടിയുടെ വെളിപ്പെടുത്തൽ.
വലിയ പാർട്ടികളിൽ ആളുകൾ ഇത് വളരെ രഹസ്യമായി സൂക്ഷിക്കാറുണ്ട്. എന്നാൽ ചെറിയ, അടുത്ത ആളുകൾ മാത്രം പങ്കെടുക്കുന്ന പാർട്ടികളിൽ ''എല്ലാവരും ഇത്തരം സാധനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം.'' വലിയ പാർട്ടികളിൽ ഇത് പരസ്യമായി ഉണ്ടാകാറില്ല-അവർ വ്യക്തമാക്കി.
അഭിനേതാക്കൾ സെറ്റിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോൾ, 'എപ്പോഴും ചെയ്യാറുണ്ട്' എന്നാണ് നാരായണി മറുപടി പറഞ്ഞത്. അഭിനേതാക്കൾ ഷൂട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയിലായതിനാൽ ഞങ്ങളുടെ ഷൂട്ടിങ് റദ്ദാക്കപ്പെട്ടിട്ടുണ്ട്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഞങ്ങൾ നാല് മണിക്കൂറോളം കാത്തിരിക്കുമായിരുന്നു. അഭിനേതാവിന് നേരെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരിക്കും. ഇത് ഒരുപാട് തവണ നടന്നിട്ടുണ്ട്.'
അനധികൃത ലഹരിമരുന്നുകൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ടെന്ന് നാരായണി തന്നെ സമ്മതിച്ചു. ''ഞാൻ എന്റെ ജീവിതത്തിൽ എല്ലാം ചെയ്തിട്ടുണ്ട്, പക്ഷേ എന്തെങ്കിലും ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഒരു പരീക്ഷണം എന്ന നിലയിലാണ് ഞാൻ അത് ചെയ്തത്,-''അവർ പറഞ്ഞു. എന്നാൽ തനിക്ക് ഇതിന് അടിമപ്പെടേണ്ടി വന്നിട്ടില്ലെന്നും, ആരോ എങ്കിലും തന്റെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തിയാൽ തിരിച്ചറിയാൻ വേണ്ടിയാണ് ഒരൊറ്റ തവണ മാത്രം പരീക്ഷിച്ചു നോക്കിയതെന്നുമാണ് അവർ പറഞ്ഞത്.
'കോയി അപ്നാ സാ' എന്ന ടിവി ഷോയിലൂടെയാണ് നാരായണി ശാസ്ത്രി പ്രശസ്തയായത്. തുടർന്ന് 'ക്യൂൻകി സാസ് ഭീ കഭീ ബാഹു തി', 'കുസും', 'പിയാ കാ ഘർ' തുടങ്ങിയ പരമ്പരകളിൽ അവർ അഭിനയിച്ചു. 'നച്ച് ബലിയേ' എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ ഭാഗവുമായിട്ടുണ്ട്.
Content Highlights: Narayani Shastri reveals that party budgets are now diverted to drugs instead of alcohol., Drug usage like MDMA and cocaine is becoming common in the television industry., Shoots are frequently cancelled because actors are unable to perform due to intoxication., The actress admits to experimenting with drugs once to understand their effects for personal safety.
Published: 26 Jul 2026, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented