കൊച്ചി: നടി അതുല്യ ചന്ദ്ര ഉൾപ്പെട്ട കേസിൽ പരാതിക്കാരനായ ഡോക്ടറെ 12 അംഗ സംഘം മർദിച്ചത് ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം. പ്രതികളിൽ ഒരാളുടെ അമ്മയുടെ സഹോദരിക്ക് അസുഖമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോക്ടറെ വിളിച്ചുവരുത്തിയത്. ചികിത്സിക്കാനെത്തിയ ഡോക്ടറിൽനിന്ന്‌ പണം തട്ടാൻ ശ്രമിച്ചുവെന്നും എഫ്.ഐ.ആറിലുണ്ട്.

To advertise here,

തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. സംഘം വിളിച്ചുവരുത്തിയത് പ്രകാരം അപ്പാർട്ട്മെന്റിലെത്തിയ ഡോക്ടറെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 12 പ്രതികളാണ് ഉള്ളത്.

നടി ഉൾപ്പെടെ മൂന്നുപേരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതുല്യയ്ക്ക് പുറമെ വിപിൻ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഒൻപതു പേർ കൂടി ഇനി പോലീസ് പിടിയിലാവാനുണ്ട്.

ALSO READ | കൊച്ചിയിൽ ഡോക്ടർക്ക് മർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

'ഡീയസ് ഈറേ' എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര ശ്രദ്ധനേടുന്നത്. മലയാളത്തിൽ 'ഗാനഗന്ധർവ്വൻ', 'ഉയിർ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.