ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ സഹോദരി സാക്ഷി പന്തിന്റെ വിവാഹ ചടങ്ങില്‍ നൃത്തമാടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയും ബാറ്റര്‍ സുരേഷ് റെയ്‌നയും. ഉത്തരാഖണ്ഡിലെ മസൂറിയില്‍ ചൊവ്വാഴ്ച രാത്രി നടന്ന ചടങ്ങിനാണ് ധോണിയും റെയ്‌നയുമടക്കമുള്ളവര്‍ എത്തിയത്. ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഋഷഭ് പന്ത്. ദുബായില്‍നിന്ന് തിങ്കളാഴ്ചയാണ് പന്ത് വിവാഹ ചടങ്ങിനായി എത്തിയത്. സഹോദരിയുടെ വിവാഹത്തിന്റെ ഭാഗമായി നടന്ന ഹല്‍ദി, മെഹന്തി, സംഗീത പരിപാടികളില്‍ പന്ത് പങ്കെടുത്തു. ദീര്‍ഘകാലമായി പ്രണയത്തിലുള്ള  വ്യവസായി അങ്കിത് ചൗധരിയുമായിട്ടാണ് സാക്ഷിയുടെ വിവാഹം.

To advertise here,

കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഒമ്പത് വര്‍ഷമായുള്ള കാത്തിരിപ്പ് എന്ന നിലയിലായിരുന്നു അങ്കിതുമായുള്ള വിവാഹ നിശ്ചയംത്തെ സംബന്ധിച്ച് സാക്ഷി ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. 
വിവാഹ നിശ്ചയ ചടങ്ങിലും ധോണിയുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

ധോണിയും ഭാര്യ സാക്ഷിയും ചൊവ്വാഴ്ച വൈകീട്ടാണ് വിവാഹത്തില്‍ പങ്കെടുക്കാനായി മസൂറിയില്‍ എത്തിയത്.

പന്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന വിവാഹ ചടങ്ങുകളുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഒരു വീഡിയോയില്‍ ധോണിയും റെയ്നയും പന്തും ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്നത് കാണം.