വഴിയാത്രക്കാരനുമായി പരസ്യമായി ഏറ്റുമുട്ടി മോഡലും ഇൻഫ്ളുവൻസറുമായ മോണിക്ക കബീർ. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ധാക്കയിലെ തിരക്കേറിയ ഒരു റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ഒരു മധ്യവയസ്കൻ മോണിക്കയെ തുറിച്ചുനോക്കിക്കൊണ്ട് സമീപത്തുകൂടി നടന്നുപോയി. ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗ് മോണിക്കയുടെ ശരീരത്തിൽ തട്ടിയിട്ടുണ്ടെന്നാണ് വീഡിയോ നൽകുന്ന സൂചന.

To advertise here,

എന്തായാലും ഇയാൾ നടന്നുപോയതിന് പിന്നാലെ മോണിക്ക പെട്ടെന്ന് കുപിതയായി. അയാൾക്ക് പിന്നാലെ നടന്ന് തർക്കിക്കുകയും കയ്യിലുണ്ടായിരുന്ന സാധനങ്ങളെടുത്ത് അയാളെ അടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ട് കാണികൾ ഞെട്ടി. മധ്യവയസ്കനെ മർദിച്ച് അവിടെനിന്നോടിച്ച മോണിക്ക ദേഷ്യമൊക്കെ വിട്ട് അതിവേഗം വീണ്ടുമൊരു മോഡലായി ക്യാമറയിലേക്ക് നോക്കി ചിരിക്കുകയും റീൽസ് ചിത്രീകരണം തുടരുകയും ചെയ്തു.

 

 എന്തും ഓൺലൈനിൽ വിറ്റുപോവുന്നതുകൊണ്ടാകണം, ഈ മുഴുവൻ സംഭവവും മോണിക്ക തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു. "സൗന്ദര്യവും ധൈര്യവും ഒന്നിക്കുന്നിടം. ആത്മവിശ്വാസത്തോടെ നിങ്ങളുടെ ദിവസത്തിലേക്ക് ചുവടുവെക്കൂ!" എന്ന അടിക്കുറിപ്പോടെയാണ് മോണിക്ക ഈ വീഡിയോ പങ്കുവെച്ചത്.

എന്തായാലും ഇത് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചിരിച്ചു. ആളുകൾ സമ്മിശ്രമായാണ് ഇതിനോട് പ്രതികരിച്ചത്. ചിലർ മോശം അനുഭവത്തോടെ അതിവേഗം പ്രതികരിച്ച മോണിക്കയുടെ പെരുമാറ്റത്തോട് അനുകൂല നിലപാടെടുത്തപ്പോൾ, മോണിക്ക ചെയ്തത് ശരിയായില്ലെന്ന നിലപാടെടുത്തു. അതേസമയം ആ മധ്യവയസ്കന്റെ പെരുമാറ്റം മനപ്പൂർവം സംഭവിച്ചതാണോ എന്ന രീതിയിലും ചർച്ച നടക്കുന്നുണ്ട്. അയാൾ അത് ശരിക്കും ചെയ്തതാണെന്ന് അവൾക്ക് തോന്നിയെങ്കിൽ അധികൃതരെ വിവരം അറിയിക്കണമായിരുന്നുവെന്നും ശാരീരികമായ ആക്രമണം ശരിയല്ലെന്നും മറ്റൊരു വിഭാഗം പറയുന്നു.