കുംഭമേളയിൽ വൈറലായ പെൺകുട്ടിയെ ഡയമണ്ട് മാല അണിയിച്ച് ബോബി ചെമ്മണൂർ. വാലന്റൈൻസ് ദിനത്തിൽ കോഴിക്കോട് എത്തിയ വൈറൽ താരം പെൺകുട്ടിയ്ക്ക് ബോബി ചെമ്മണൂർ മാല അണിയിച്ച് നൽകുകയായിരുന്നു. ഇരുവരുമൊന്നിച്ച് വേദിയിൽ നൃത്തം ചെയ്യുകയും ചെയ്തു. ഇതിനിടെ കേരളത്തിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയെന്നും പെൺകുട്ടി പറഞ്ഞു.
ഇതിനൊപ്പം പെൺകുട്ടിയ്ക്ക് വാലന്റൈൻസ് ഡേ സമ്മാനമായി ബോബി ചെമ്മണ്ണൂർ മാല സമ്മാനിക്കുകയും ചെയ്തു. പതിനായിരം രൂപ വില വരുന്ന മാല പെൺകുട്ടിയ്ക്ക് നൽകുന്നതെന്നാണ് ബോബി പറഞ്ഞത്. പത്രസമ്മേളനത്തിന്റെ വേളയിൽ അനുവാദം ചോദിച്ച ശേഷമാണ് ബോബി ചെമ്മണ്ണൂർ മാല അണിയിച്ചത്.
ഇന്ദോറിൽനിന്ന് കുടുംബത്തോടൊപ്പം കുംഭമേളയിൽ മാലവിൽപ്പനയ്ക്കെത്തിയതായിരുന്നു പെൺകുട്ടി. പതിനാറുകാരിയുടെ കണ്ണുകളായിരുന്നു ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്. ഫോട്ടോകളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. യൂട്യൂബർമാരുംമറ്റും വിടാതെ പിന്തുടർന്നതോടെ അച്ഛൻ ഒടുവിൽ കുട്ടിയെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ഇതിനിടെ പെൺകുട്ടിയ്ക്ക് ബോളിവുഡിലേക്ക് എൻട്രിയും ലഭിച്ചു. സംവിധായകൻ സനോജ് മിശ്രയാണ് അടുത്ത ചിത്രത്തിൽ പെൺകുട്ടിയാകും നായിക എന്ന് പ്രഖ്യാപിച്ചത്. ‘ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’ എന്ന ചിത്രത്തിൽ പെൺകുട്ടി അഭിനയിക്കുമെന്നും പ്രണയകഥയാണെന്നും നായികാവേഷങ്ങളിൽ ഒന്ന് അവർ അവതരിപ്പിക്കുമെന്നും സനോജ് പറഞ്ഞിരുന്നു. പിന്നാലെയാണ് പെൺകുട്ടി കേരളത്തിലെത്തിയത്.
Content Highlights: moni bhosle and boby chemmanur
Published: 14 Feb 2025, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented