ന്റെ ഗാനമേളയുണ്ടെന്ന് അറിഞ്ഞ് വീട്ടിൽ നിന്ന് ഓടിവന്ന അമ്മയുടേയും മകളുടേയും വീഡിയോ പങ്കുവെച്ച് ഗായകൻ എം.ജി ശ്രീകുമാർ. തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിലായിരുന്നു പരിപാടി. വീട്ടിൽനിന്ന് ഈ പാട്ട് കേട്ട് ദേവവ്രതയും അമ്മ ലാളിനി സുബ്രഹ്‌മണ്യവും ക്ഷേത്രത്തിലെത്തുകയായിരുന്നു.

To advertise here,

ദേവവ്രത തന്നെ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇതാണ് എംജി ശ്രീകുമാർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. 'ഒരുപാട് സ്‌നേഹം, സന്തോഷം' എന്ന ക്യാപ്ഷനും വീഡിയോയ്‌ക്കൊപ്പമുണ്ട്.

'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ' എന്ന പാട്ടാണ് എംജി ശ്രീകുമാർ വേദിയിൽ പാടിയത്. ആദ്യം ക്ഷേത്രത്തിൽ പാട്ട് വെച്ചതാണെന്നാണ് കരുതിയതെന്നും എന്നാൽ സ്റ്റേജിലാണ് പരിപാടി എന്നറിഞ്ഞതോടെ വീട്ടിൽ നിന്ന് ഇറങ്ങിയോടി വരികയായിരുന്നുവെന്നും അമ്മ ലാളിനി വീഡിയോയിൽ പറയുന്നുണ്ട്. എംജി ശ്രീകുമാറിനോടുള്ള ഇഷ്ടം കാരണമാണ് ഓടിയെത്തിയതെന്നും അദ്ദേഹത്തെ നേരിൽ കാണാൻ കഴിയുമോ എന്ന് അറിയില്ലെന്നും അവർ പറയുന്നുണ്ട്.