തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും. ക്ഷേത്രത്തിന് മുൻപിൽനിന്നുള്ള ചിത്രം പ്രഗതി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. പ്രഗതി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ചിത്രം ഋഷഭും ഷെയർചെയ്തു.

To advertise here,

ക്ഷേത്ര ദർശനത്തിന് ശേഷം ഇരുവരും സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥിനെ കണ്ടു. ഇതിന്റെ ചിത്രങ്ങൾ മന്ത്രി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. 'കാന്താര'യിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഋഷഭ് ഷെട്ടിയെയും ഭാര്യ പ്രഗതിയെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കാണാൻ കഴിഞ്ഞ് ഏറെ സന്തോഷമുളവാക്കിയ അനുഭവമായി', എന്ന് മന്ത്രി കുറിച്ചു.

നേരത്തെ, ഋഷഭ് ഷെട്ടി മലയാളി താരം ജയസൂര്യക്കൊപ്പം മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. പ്രഗതി ഷെട്ടി കുടുംബത്തോടൊപ്പം അക്കരെ കൊട്ടിയൂരിലും ദർശനം നടത്തിയിരുന്നു.