പതിവ് ശൈലിയില്‍ ഒരു ചോദ്യവും അതിന് തന്റേതായ ഉത്തരവും എന്ന രീതിയിലാണ് താരത്തിന്റെ പോസ്റ്റ്

രസകരമായ തമാശ പോസ്റ്റുകള്‍ക്കൊപ്പം ചിന്തോദ്ദീപകമായ പോസ്റ്റുകളിലൂടെയും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയയായ താരമാണ് മീനാക്ഷി അനൂപ്. മീനാക്ഷി പങ്കുവെച്ച പല കുറിപ്പുകളും സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് പോലും വഴി തുറന്നിട്ടുണ്ട്. ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയ പോസ്റ്റും അത്തരത്തില്‍ ചര്‍ച്ചയാകുകയാണ്.
പതിവ് ശൈലിയില്‍ ഒരു ചോദ്യവും അതിന് തന്റേതായ ഉത്തരവും എന്ന രീതിയിലാണ് ഈ പോസ്റ്റും മീനാക്ഷി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 'ഭാവിയില്‍ മതത്തിന്റെ പ്രസക്തി നഷ്ടപ്പെടാനിടയുണ്ടോ' എന്ന ചോദ്യത്തിനാണ് താരം പോസ്റ്റിലൂടെ ഉത്തരം നല്‍കിയത്. ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്ന് ഒറ്റവാക്കിലല്ല മീനാക്ഷി ചോദ്യത്തെ സമീപിച്ചത്.
മനുഷ്യകുലം മൊത്തമായി അന്യഗ്രഹജീവികളുടെ ആക്രമണമോ അല്ലെങ്കില്‍ കോവിഡ്-19 പോലുള്ള ഏതെങ്കിലും പകര്‍ച്ചവ്യാധിയോ നേരിടുമ്പോള്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കുമെന്നാണ് മീനാക്ഷി പറയുന്നത്. മതം, ജാതി, സമുദായം എന്നിവ മാത്രമല്ല, യൂറോപ്യന്മാര്, ഏഷ്യക്കാര്‍, ആഫ്രിക്കക്കാര്‍ തുടങ്ങി എല്ലാത്തരം വേര്‍തിരിവുകളും അപ്പോള്‍ ഇല്ലാതാകും. എന്നാല്‍ ഭീഷണികളെല്ലാം അവസാനിച്ചാല്‍ എല്ലാ വേര്‍തിരിവുകളും പൂര്‍വാധികം ശക്തമായി തിരിച്ചുവരുന്ന അത്ഭുതവും കാണാന്‍ കഴിയുമെന്നും മീനാക്ഷി പറഞ്ഞുവെക്കുന്നു.
നിരവധി പേരാണ് മീനാക്ഷിയുടെ പോസ്റ്റ് ലൈക്ക് ചെയ്തതും കമന്റുകളിലൂടെ പ്രതികരിച്ചതും. ഭൂരിഭാഗം പേരും മീനാക്ഷിയുടെ അഭിപ്രായത്തെ അനുകൂലിച്ചാണ് കമന്റുകളിട്ടത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകം നേരിട്ട കോവിഡ് മഹാമാരിയുടെ കാലത്തെ പലരും കമന്റ് ബോക്സില്‍ ഓര്‍മിപ്പിച്ചു. 'പാലം കടക്കുവോളം നാരായണ, പാലം കടന്നുകഴിഞ്ഞാല്‍ കൂരായണ' എന്നാണ് മറ്റൊരാള്‍ കമന്റിട്ടത്. പതിവ് പോലെ സാധ്യമായ എല്ലാ കമന്റുകള്‍ക്കും മീനാക്ഷി മറുപടി നല്‍കുന്നുണ്ട്.
Don’t Miss: ജാതിയും മതവും നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ പാര്‍ട്ടികളെ മാത്രം കുറ്റം പറയാന്‍ കഴിയില്ല -മീനാക്ഷി
മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ചോദ്യം: ഭാവിയില്‍ മതത്തിന്റെ പ്രസക്തി നഷ്ടപ്പെടാനിടയുണ്ടോ?
ഉത്തരം: എന്റെ ചിന്തയില്‍, ചെറിയ അറിവില്‍, മനുഷ്യകുലത്തിന് മൊത്തമായി ഏതെങ്കിലും തരത്തിലുള്ള അപകടഘട്ടങ്ങളുണ്ടായാല്, ഉദാഹരണമായി വല്ല ഏലിയന്‍സ് (സങ്കല്പം) ആക്രമണങ്ങളോ... മറ്റ് പാന്‍ഡമിക് അസുഖങ്ങളോ (നടക്കാനിടയുള്ള.. കൊറോണ പോലെയുള്ള) ഒക്കെ സംഭവിച്ചാല്‍, ആ സമയം മതത്തിന്റെയോ ജാതിയുടേയോ സമുദായത്തിന്റെയോ എന്നല്ല, യൂറോപ്യന്മാര് ഏഷ്യാക്കാര്‍ ആഫ്രിക്കക്കാര്‍ തുടങ്ങി എല്ലാത്തിരിവുകളും ഒഴിവായി മനുഷ്യരൊന്നായി നില്‍ക്കുന്നത് കാണാം. എന്നാല്‍ ഭീഷണികള്‍ അവസാനിച്ചാല്‍ എല്ലാത്തിരിവുകളും പൂര്‍വാധികം ശക്തിയായിത്തിരിച്ചു വരുന്ന അത്ഭുതവുമുണ്ട്.
Content Highlights: Actress Meenakshi Anoop Says, Humans Unite Only When There is a Crisis Like Alien Attack or Pandemic
Published: 16 Dec 2025, 03:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented