ഒരുകാലത്ത് ബോളിവുഡിന്റെ പ്രിയപ്പെട്ട താരമായിരുന്നു മനീഷ കൊയ്‌രാള. നേപ്പാളിയായ മനീഷ മുംബൈയിലെത്തി ബോളിവുഡില്‍ ഒരു പുതിയ തരംഗം തന്നെ സൃഷ്ടിച്ചു. ഹിന്ദിയിലും തമിഴിലുമായി അവര്‍ എണ്‍പതോളം ചിത്രങ്ങളുടെ ഭാഗമായി. അര്‍ബുദത്തോട് പോരാടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ മനീഷ ഏറെക്കാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സഞ്ജയ് ലീല ബന്‍സാലിയുടെ നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ ഹീരാമണ്ഡിയിലൂടെ അവര്‍ വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു മനീഷ. ഫോട്ടോഷൂട്ടിന്റേയും യാത്രകളുടേയും വര്‍ക്കൗട്ടിന്റേയുമെല്ലാം വീഡിയോയും ചിത്രങ്ങളും അവര്‍ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ മനീഷയുടെ ഒരു മെയ്ക്ക് ഓവര്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നേപ്പാളിലെ ഒരു ബ്യൂട്ടി സലൂണാണ് നടിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുടി മുറിച്ച് പുതിയ ഹെയര്‍സ്റ്റൈല്‍ പരീക്ഷിക്കുന്ന മനീഷയെ വീഡിയോയില്‍ കാണാം. പുതിയ ഹെയര്‍സ്റ്റൈല്‍ കണ്ട് മനീഷ ചിരിക്കുന്നതും ഇഷ്ടപ്പെട്ടെന്ന് ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്.
ഒരു വെള്ള ടീഷര്‍ട്ടും ബെയ്ജ് നിറത്തിലുള്ള പാന്റ്‌സുമാണ് അവര്‍ ധരിച്ചിരിക്കുന്നത്. 'കാലാതീതമായ സൗന്ദര്യവും കരുത്തിന്റെ പ്രകാശഗോപുരവും. ഞങ്ങളുടെ സുന്ദരിയായ മനീഷയ്ക്ക് മെയ്ക്ക് ഓവര്‍' എന്നാണ് വീഡിയോയ്‌ക്കൊപ്പം ബ്യൂട്ടി സലൂണ്‍ കുറിച്ചത്. മുടി ഇത്രയും മനോഹരമാക്കിയതിന് നന്ദി പറഞ്ഞ് മനീഷ കമന്റും ചെയ്തിട്ടുണ്ട്.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് നടിയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. 54 വയസ്സായിട്ടുണ്ടെങ്കിലും അതൊരിക്കലും തോന്നില്ലെന്നും എങ്ങനെ വീണ്ടും 30 വയസുകാരിയപ്പോലെയായെന്നും ആരാധകര്‍ കുറിച്ചു. കാണാന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്നും നിങ്ങളുടെ പഴയ സിനിമയിലെ സീനുകള്‍ ഓര്‍മ വരുന്നെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: manisha koirala looks gorgeous with hair makeover at nepali salon
Published: 16 Jun 2025, 08:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented