ഹാലോവീന്‍ ലുക്കില്‍ ഞെട്ടിച്ച് നടി പാര്‍വതി തിരുവോത്ത്. വന്‍ മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. 'അവിടെ, അവള്‍ ഉദിക്കുന്നു', എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ദ ഡേര്‍ട്ടി മാഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

To advertise here,

നിരവധി കമന്റുകളാണ് പാര്‍വതിയുടെ ചിത്രങ്ങള്‍ക്കുതാഴെ നിറയുന്നത്. ഹാലോവീന്‍ ലുക്കിനെ പ്രശംസിച്ചാണ് കമന്റുകള്‍ ഏറേയും. അതേസമയം, താരത്തെ വിമര്‍ശിച്ചും കമന്റുകളുണ്ട്. ഹാലോവീന്‍ എന്താണെന്ന് അറിയാത്തവാണ് മോശം കമന്റുകളിടുന്നതെന്ന് താരത്തെ അനുകൂലിക്കുന്നവരും പറയുന്നു.

ഹൃത്വിക് റോഷന്റെ ആദ്യനിര്‍മാണ സംരംഭമായ സീരീസില്‍ പ്രധാനവേഷം അവതരിപ്പിക്കാനൊരുങ്ങുകയാണ് നടി. മുംബൈ പശ്ചാത്തലമായി ഒരുങ്ങുന്ന 'സ്റ്റോം' എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ പരമ്പര ആമസോണിലാണ് പുറത്തിറങ്ങുക.

ദിലീഷ് പോത്തനൊപ്പം പ്രധാനവേഷത്തിലെത്തുന്ന ഡോണ്‍ പാലത്തറയുടെ ചിത്രവും പണിപ്പുരയിലാണ്. ചിത്രീകരണം നവംബറില്‍ ആരംഭിക്കും. ദിലീഷിനേയും പാര്‍വതിയേയും കൂടാതെ രാജേഷ് മാധവന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.