ഡല്‍ഹി മെട്രോ ട്രെയിനില്‍ സഹയാത്രികന്റെ ഷര്‍ട്ട് വലിച്ചുകീറി യുവാവ്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഷര്‍ട്ട് കീറിയശേഷം യാത്രക്കാരനെ യുവാവ് വെല്ലുവിളിക്കുന്നതാണ് വീഡിയോയിലുള്ളത്. തന്നെ അടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യുവാവിന്റെ വെല്ലുവിളി. 

To advertise here,

രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനിലെത്തുന്നതിന് മുമ്പാണ് പ്രശ്‌നം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാരെ ദൃശ്യങ്ങളില്‍ കാണാം. പലരും രാജീവ് ചൗക്ക് സ്റ്റേഷനില്‍ ഇറങ്ങിപ്പോയി. താന്‍ ബിഹാറുകാരനായതിനാല്‍ തന്നെ ഒറ്റപ്പെടുത്തുകയാണെന്നും യുവാവ് പറയുന്നുണ്ടായിരുന്നു. 

രസകരമായതും ഗൗരവമുള്ളതുമായ ഒട്ടേറെ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഡല്‍ഹി മെട്രോയില്‍ ന്യൂയോര്‍ക്ക് അണ്ടര്‍ ഗ്രൗണ്ടിന്റെ വൈബ് എത്തി എന്നാണ് ഒരാള്‍ കമന്റിട്ടത്. രണ്ടാമത്തെയാളുടെ ഷര്‍ട്ട് കാണുന്നത് വരെ ഇത് തമാശയാണെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. ഇറ്റാനഗറില്‍ നിന്ന് വന്ന എല്‍ ചാപ്പോ ആണിത് എന്ന് വേറെയൊരാള്‍ കമന്റിട്ടു.