
വെള്ളം മാത്രം കുടിച്ച് കൊടുംകാട്ടില്‍ ഒരാള്‍ക്ക് എത്രദിവസം അതിജീവിക്കാന്‍ കഴിയും? അതും ചെളിവെള്ളമാണെങ്കിലോ? അത്തരത്തിലുള്ള അത്ഭുതകരമായ രക്ഷപ്പെടലിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒന്നും രണ്ടുമല്ല, ഒമ്പത് ദിവസമാണ് ആന്‍ഡ്രൂ ബാര്‍ബര്‍ എന്ന 39-കാരന് ചെളിവെള്ളം മാത്രം കുടിച്ച് കൊടുംകാട്ടില്‍ കഴിച്ചുകൂട്ടിയത്. കാനഡയിലാണ് സംഭവം നടന്നത്.
Also Read: 'വാടകഗർഭപാത്രത്തിലാണ് നിങ്ങൾ ജനിച്ചതെന്ന് മക്കളോട് പറഞ്ഞിട്ടില്ല, ആ ദിവസം അടുത്തുവരികയാണ്' -കരൺ ജോഹർ
ജൂലായ് 31 മുതലാണ് ആന്‍ഡ്രുവിനെ കാണാതായത്. ഇയാള്‍ ഓടിച്ചിരുന്ന ട്രക്ക് ബ്രേക്ക് ഡൗണായിരുന്നു. വടക്കന്‍ വാന്‍കൂവറില്‍ നിന്ന് 587 കിലോമീറ്റര്‍ അകലെ മക്ലീസ് തടാകത്തിന് സമീപത്തുവെച്ചാണ് ട്രക്ക് പണിമുടക്കിയത്. അന്ന് മുതല്‍ ക്വെസ്നെല് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ (ക്യുഎസ്ആര്‍) സംഘം ആന്‍ഡ്രുവിനായി തിരച്ചില്‍ തുടങ്ങുകയും ചെയ്തിരുന്നു.
Don't Miss: 'എന്റെ വീട്ടിലെ 'നട പടി'കള്‍ ഇങ്ങനെയാണ്'; രസകരമായ ചിത്രം പങ്കുവെച്ച് മീനാക്ഷി, വൈറൽ
കാട്ടിലൂടെയുള്ള റോഡില്‍ വെച്ചാണ് ആന്‍ഡ്രുവിന്റെ ട്രക്ക് ബ്രേക്ക്ഡൗണായത്. താന്‍ കുടുങ്ങി എന്ന് മനസിലായ അദ്ദേഹം സുരക്ഷിതമായ സ്ഥലത്തേക്ക് മാറി. ഏകദേശം അഞ്ച് കിലോമീറ്ററോളം അകലെ വലിയൊരു പാറയ്ക്കടുത്തേക്കാണ് ആന്‍ഡ്രു പോയത്. തുടര്‍ന്ന് ചെളികൊണ്ട് താത്കാലിക ഷെല്‍ട്ടറുണ്ടാക്കി അതില്‍ താമസിച്ചു. ഒമ്പത് ദിവസമാണ് ആന്‍ഡ്രു ഈ ചെളിവീട്ടില് കഴിഞ്ഞത്.
Also Read: 'പ്രേമലു ഒരിക്കലും അവസാനിക്കുന്നില്ല'; വീണ്ടും ഒന്നിച്ച് മമിതാ ബൈജുവും അഖിലാ ഭാര്‍ഗവനും, ചിത്രങ്ങൾ
സമീപത്തെ കുളത്തില്‍ നിന്നുള്ള ചെളിവെള്ളം മാത്രം കുടിച്ചാണ് ആന്‍ഡ്രു ഈ ദിവസങ്ങളില്‍ അതീജിവിച്ചത്. ഒപ്പം ആ വലിയ പാറയില്‍ HELP എന്ന സഹായാഭ്യര്‍ഥന അദ്ദേഹം കൊത്തിവെക്കുകയും ചെയ്തു. കൂടാതെ സഹായത്തിനുവേണ്ടിയുള്ള മറ്റൊരു വാക്കായ SOS ആന്‍ഡ്രു ചെളിയിലും വലുതാക്കി എഴുതി. ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തുകയായിരുന്ന ക്യുഎസ്ആര്‍ സംഘം ഈ രണ്ട് വാക്കുകളും കണ്ടാണ് ആന്‍ഡ്രുവിന് സമീപം പറന്നിറങ്ങിയത്.
Don't Miss: 23-കാരിയുമായി വീഡിയോ കോളിന് 35 ലക്ഷം, ഓൺലി ഫാൻസിൽ ചെലവിട്ടത് രണ്ട് കോടി; ആൻഡി ബൈറൺ വീണ്ടും കുരുക്കിൽ
ഭക്ഷണമില്ലാതെ ദീര്‍ഘനാള്‍ മനുഷ്യന് കഴിയാം, പക്ഷേ വെള്ളം കുടിച്ചില്ലെങ്കില്‍ അങ്ങനെയല്ല എന്ന അറിവുള്ളതിനാലാണ് ആന്‍ഡ്രു ചെളിവെള്ളം കുടിച്ച് അതിജീവിച്ചത്. അദ്ദേഹത്തെ കണ്ടെത്തുമ്പോള്‍ ചെറിയ പരിക്കുകള്‍ ശരീരത്തിലുണ്ടായിരുന്നു. ഒപ്പം നിര്‍ജലീകരണവും സംഭവിച്ചിരുന്നു. കാട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന്‍ഡ്രുവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്.
Content Highlights: Man Rescued After Carving 'HELP' On Rock, Survives 9 Days On Pond Water
Published: 13 Aug 2025, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented