സുരക്ഷിതമായ ജീവിതത്തിന് മതിയായ പണം സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് വലിയൊരു വിഭാഗം ആളുകളും. എന്നാല്‍ അധികം പേര്‍ക്കും അത് സാധിക്കാറില്ല. കിട്ടുന്ന ശമ്പളം കൊണ്ട് ആ മാസത്തെ ചെലവുകള്‍ മാത്രം നടക്കുകയും സമ്പാദ്യമായി ഒന്നുമില്ലെന്ന് പരിതപിക്കുകയും ചെയ്യുന്നവര്‍ക്ക് മാതൃകയായിരിക്കുകയാണ് ഒരു ടെക്കി യുവാവ്. സാധാരണക്കാരനായ താന്‍ 34-ാം വയസില്‍ നാല് കോടി രൂപ സമ്പാദിച്ചത് എങ്ങനെയെന്ന് വിശദീകരിക്കുന്ന നോയിഡയിൽ നിന്നുള്ള യുവാവിന്റെ പോസ്റ്റ് സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം വൈറലായി. 

To advertise here,

Also Read: 30 വയസിന് മുമ്പ് സമ്പാദിച്ചത് ഒരുകോടി, അതും ബെംഗളൂരുവില്‍ നിന്ന്; എങ്ങനെയെന്ന് വിശദീകരിച്ച് യുവാവ്

തനിക്ക് ലോട്ടറിയടിച്ചതോ പാരമ്പര്യമായി കിട്ടിയതോ അല്ല ഈ സമ്പാദ്യമെന്ന് യുവാവ് അഭിമാനത്തോടെ പറയുന്നു. താന്‍ ചെറിയൊരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. ഹിന്ദി മീഡിയം സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന തൊഴിലാളിയായിരുന്നു പിതാവ്. അന്നന്നത്തെ ചെലവുകള്‍ക്ക് മാത്രമുള്ള വരുമാനം ലഭിക്കുന്നയാള്‍. എങ്കിലും അദ്ദേഹം എങ്ങനെയെങ്കിലും തനിക്ക് പുസ്തകങ്ങള്‍ വാങ്ങിത്തരികയും തന്റെ ആത്മവിശ്വാസം ഇല്ലാതാകുമ്പോള്‍ പ്രചോദനമേകുന്ന വാക്കുകള്‍ പറയുകയും ചെയ്തിരുന്നുവെന്ന് യുവാവ് പറഞ്ഞു. 

Don't Miss: വയസ് 28 , സ്വന്തം സ്റ്റാര്‍ട്ടപ്പ് 106 കോടിക്ക് വിറ്റശേഷം ജോലിയിൽ നിന്ന് വിരമിച്ചു; വൈറലായി യുവാവ്

'ഒരുദിവസം നിന്റെ പേരില്‍ എന്നെ ആളുകള്‍ അറിയും. അന്ന് ഞാന്‍ നിന്നെയോര്‍ത്ത് ഏറെ അഭിമാനിക്കും' -സ്വപ്‌നങ്ങളെ പിന്തുടരാന്‍ അച്ഛന്റെ ഈ വാക്കുകളാണ് തനിക്ക് ചാലകശക്തിയായതെന്ന് യുവാവ് പറയുന്നു. വിശപ്പ് എന്നാലെന്താണെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വയറ്റിലുണ്ടാകുന്ന അനുഭവം മാത്രമല്ല അത്, ബ്രാന്‍ഡഡ് ടി-ഷര്‍ട്ട് ധരിക്കാനുള്ള നിശബ്ദമായ ആഗ്രഹം കൂടിയാണ്. അത് വിലയേറിയതായതുകൊണ്ടല്ല, മറിച്ച് നഗരത്തിലെ ആള്‍ക്കൂട്ടത്തിനിടയില്‍ സാധാരണക്കാരനായി തോന്നാനാണ് അതെന്നും യുവാവ് പറഞ്ഞു. 

Related News: മാസം രണ്ടരലക്ഷം വരുമാനം, മൂന്ന് മണിക്കൂർ മാത്രം ജോലി; ഗൂഗിളിൽ നിന്ന് പുറത്താക്കപ്പെട്ട യുവാവിന്റെ കഥ

Also Read: മുംബൈയിലെ ഓട്ടോ ഡ്രൈവർ മാസം സമ്പാദിക്കുന്നത് 8 ലക്ഷം രൂപയോളം, അതും ഓട്ടം പോവാതെ

'ഞാന്‍ യാദൃഛികമായാണ് കമ്പ്യൂട്ടറുകളുമായി അടുക്കുന്നത്. അതുമായി ഞാന്‍ പ്രണയത്തിലായി. ആ അഭിനിവേശമാണ് എന്റെ ജീവിതം രൂപപ്പെടുത്തിയത്. ടെക് മേഖലയില്‍ എനിക്ക് ജോലി ലഭിച്ചു. അനാവശ്യ ചെലവുകള്‍ ഞാന്‍ ഒഴിവാക്കി, പണം വിവേകപൂര്‍വം ഉപയോഗിച്ചു. പിന്നീട് പാര്‍ട് ടൈമായി ട്രേഡിങ് ആരംഭിച്ചു. എനിക്ക് ഉപദേശകനായി ആരുമില്ലായിരുന്നു. സ്വന്തം തെറ്റുകളില്‍ നിന്ന് ഞാന്‍ പാഠങ്ങള്‍ പഠിച്ചു. ഒപ്പം യൂട്യൂബിലെ സൗജന്യ കണ്ടന്റുകളും ചില നല്ല പുസ്തകങ്ങളും.' -അദ്ദേഹം തുടര്‍ന്നു. 

Don't Miss: 'എനിക്കും ഭാര്യയ്ക്കും കിട്ടുന്നത് 60 ലക്ഷം രൂപ'; ഇന്ത്യയിൽ എങ്ങനെ ജീവിക്കുമെന്ന ചോദ്യവുമായി യുവാവ്

'ഇന്ന് എനിക്കൊരു കാറും ബൈക്കുമുണ്ട്. എന്നാല്‍ സ്വന്തമായി ഒരു വീടില്ല. എനിക്ക് അതിനായി തിരക്കുമില്ല. ഭൗതികമായ വസ്തുക്കളിലുപരിയായി, എന്റെ പിതാവിന് സന്തോഷമാകുന്ന തരത്തിലുള്ള ജീവിതം എത്തിപ്പിടിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്തുകൊണ്ടാണ് ഞാന്‍ ഇതെല്ലാം പങ്കുവെക്കുന്നത് ? കാരണം, എവിടെയോ ഒരിടത്ത് പണ്ടത്തെ എന്നെ പോലെ ഒരാളുണ്ട്. അയളോട് ഞാന്‍ പറയുന്നു, എനിക്ക് ഇത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും. അതിന് നിങ്ങള്‍ ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കേണ്ടതില്ല, ഉന്നതമായ ഏതെങ്കിലും ബിരുദം വേണ്ടതില്ല, വേണ്ടത് വിശപ്പും സ്ഥിരതയും സ്വയമുള്ള വിശ്വാസവുമാണ്.' -യുവാവ് പറഞ്ഞു. .

Related News: 'ബെംഗളൂരു ജീവിതം, ചെലവുകഴിഞ്ഞ് മാസം ഒരുലക്ഷം മിച്ചം'; സാമ്പത്തിക രഹസ്യം വെളിപ്പെടുത്തി 23-കാരി