2023 മെയ് മാസത്തിലാണ് ഇരുവരും കണ്ടന്റ് ക്രിയേഷനിലേക്ക് കടക്കുന്നത്

ഐടി മേഖലയിലെ മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കണ്ടന്റ് ക്രിയേഷനിലേക്ക് തിരിഞ്ഞ് വൻ വിജയം കൊയ്തിരിക്കുകയാണ് ഇന്ത്യൻ ദമ്പതിമാർ. പ്രതിവർഷം 35 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ജോലി രാജി വെച്ച് മുഴുവൻ സമയ കണ്ടന്റ് ക്രിയേറ്റർമാരായ മുസ്‌കാൻ മിത്തലും ആശിഷ് ഗുപ്തയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.
തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഐടി മേഖലയിൽ ലഭിച്ചിരുന്ന വരുമാനവും കണ്ടന്റ് ക്രിയേഷനിലൂടെ ഇപ്പോൾ നേടുന്ന വരുമാനവും തമ്മിലുള്ള വലിയ വ്യത്യാസം ഇരുവരും വെളിപ്പെടുത്തിയത്.
മുമ്പ് ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തിരുന്ന ആശിഷിന് പ്രതിവർഷം 12 ലക്ഷം രൂപയായിരുന്നു ശമ്പളം. സോഫ്റ്റ്വെയർ ഡെവലപ്പറായിരുന്ന മുസ്‌കാന് 23 ലക്ഷം രൂപയും ലഭിച്ചിരുന്നു. അങ്ങനെ ആകെ 35 ലക്ഷം രൂപയായിരുന്നു ഇവരുടെ വാർഷിക വരുമാനം.
2023 മെയ് മാസത്തിലാണ് ഇരുവരും കണ്ടന്റ് ക്രിയേഷനിലേക്ക് കടക്കുന്നത്. വിയറ്റ്‌നാം യാത്രയുടെ വീഡിയോ പങ്കുവെച്ചതോടെയാണ് തുടക്കം. 2023 ഒക്ടോബറിലാണ് 15,000 രൂപയുടെ ആദ്യ പെയ്ഡ് കോളാബ്രേഷൻ ലഭിക്കുന്നത്. ആ വർഷം പാർട്ട് ടൈമായി വീഡിയോകൾ ചെയ്ത് 6.5 ലക്ഷം രൂപ ഇവർ സമ്പാദിച്ചു.
2024-ഓടെ രണ്ടുപേരും ഐടി ജോലി പൂർണ്ണമായി ഉപേക്ഷിച്ച് മുഴുവൻ സമയ കണ്ടന്റ് ക്രിയേറ്റർമാരായി. ട്രാവൽ വീഡിയോകൾക്ക് പുറമെ റിലേഷൻഷിപ്പ്, ലൈഫ് സ്‌റ്റൈൽ തുടങ്ങിയ വിഷയങ്ങളിലും ഇവർ വീഡിയോകൾ ചെയ്തു തുടങ്ങി.
2024-ൽ ഏജൻസികളുമായി സഹകരിച്ചും അഫിലിയേറ്റ് മാർക്കറ്റിംഗ്, ഗ്രൂപ്പ് ട്രിപ്പുകൾ എന്നിവ വഴിയും 45.3 ലക്ഷം രൂപ ഇവർ സമ്പാദിച്ചു. ഇത് അവരുടെ പഴയ ഐടി ശമ്പളത്തേക്കാൾ കൂടുതലായിരുന്നു. 2025-ൽ തങ്ങളുടെ സ്വന്തം ഡിജിറ്റൽ പ്രൊഡക്ട്‌സ് വിറ്റഴിച്ചും യൂട്യൂബ്, ഫേസ്ബുക്ക് മോണിറ്റൈസേഷനിലൂടെയും ഗ്രൂപ്പ് ട്രിപ്പുകളിലൂടെയും 1.09 കോടി രൂപയാണ് ഇവർ നേടിയിരിക്കുന്നത്. ഈ വർഷത്തെ ആദ്യ നാല് മാസത്തിനുള്ളിൽ മാത്രം 21.6 ലക്ഷം രൂപ ഇവർ സമ്പാദിച്ചുകഴിഞ്ഞു. സ്ഥിരതയുള്ള വരുമാനമുള്ള ഐടി ജോലി ഉപേക്ഷിച്ചാലും സ്വന്തം അഭിരുചിക്കനുസരിച്ച് മുന്നോട്ടുപോയാൽ വൻ വിജയത്തിലെത്താം എന്നതിന്റെ മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ ദമ്പതികളുടെ വിജയകഥ.
Content Highlights: IT professionals quit 35 lakh annual salary jobs to pursue content creation full-time., Transitioned from part-time creators in 2023 to full-time influencers by 2024., Achieved significant financial growth, earning 1.09 crore in 2025 alone., Diversified revenue through brand collaborations, affiliate marketing, and digital products., Demonstrates that passion-driven career shifts can lead to higher financial rewards.
Published: 31 Jul 2026, 09:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented