ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മുംബൈയിലെ ആഡംബര വസതിയാണ് മന്നത്ത്. ഇവിടെ നടന്ന രസകരമായൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറായ ശുഭം പ്രജാപത് എന്ന യുവാവാണ് ഈ സംഭവത്തിലെ താരം. ഷാരൂഖിന്റെ മന്നത്തിലേക്ക് 'അതിക്രമിച്ച്' കയറാൻ ശ്രമിച്ചാണ് ഇയാള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
Also Read: 21 കോടി രൂപയുടെ 'ചീങ്കണ്ണിത്തോൽ' വാച്ച്; മെറ്റ് ഗാലയിൽ ഷാരൂഖ് ഖാൻ ധരിച്ച ആഡംബര വാച്ചിന്റെ വിശേഷങ്ങൾ
ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പായ സൊമാറ്റോയുടെ ഡെലിവെറി ബോയ് ആയി നടിച്ചാണ് ശുഭം ഷാരൂഖിന്റെ വീട്ടിലേക്ക് കടന്നത്. എല്ലാ കാര്യങ്ങളും ഇയാള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
മന്നത്തിന്റെ പുറത്തുനിന്ന് കിങ് ഖാനെ കാണാനുള്ള ആഗ്രഹം ശുഭം പറയുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇതിനായി മന്നത്തിനകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സ്വാഭാവികമായി സുരക്ഷാജീവനക്കാര്‍ തടഞ്ഞു. ഇതോടെയാണ് ശുഭം തന്റെ 'പ്ലാന്‍ ബി' പുറത്തെടുത്തത്. ഉടന്‍ തന്നെ ശുഭം സൊമാറ്റോയില്‍ രണ്ട് കോള്‍ഡ് കോഫി ഓര്‍ഡര്‍ ചെയ്തു; ഒന്ന് തനിക്കും, അടുത്തത് ഷാരൂഖിനും!
Don't Miss: 'എന്റെ പ്രണയം, എന്റെ പ്രകാശം, എന്റെ ഹൃദയം'; മെറ്റ് ഗാലയിലെ ഷാരൂഖ് ഖാന്റെ വീഡിയോ പങ്കുവെച്ച് യുവതി
അഞ്ച് മിനുറ്റിനകം കോള്‍ഡ് കോഫി എത്തി. തുടര്‍ന്ന് ഇത് താന്‍ കൊടുത്തോളാമെന്ന് പറഞ്ഞ് യഥാര്‍ഥ ഡെലിവെറി ബോയ്‌യുടെ കൈയില്‍ നിന്ന് ബാഗ് വാങ്ങി. ബാഗും തോളിലിട്ട് ആത്മവിശ്വാസത്തോടെ ശുഭം രണ്ടാമതും മന്നത്തിന്റെ പ്രധാന ഗെയിറ്റ് ലക്ഷ്യമാക്കി നടന്നു. പ്രധാന ഗെയിറ്റിലൂടെ അകത്ത് കടക്കാന്‍ അനുവദിക്കാതിരുന്ന സുരക്ഷാ ജീവനക്കാരന്‍ ശുഭത്തെ പിന്നിലുള്ള 'രഹസ്യ വാതിലി'നടുത്തേക്ക് പോകാന്‍ പറഞ്ഞു. ഇഷ്ടതാരത്തെ തൊട്ടടുത്ത് കാണാമെന്ന പ്രതീക്ഷയില്‍ ആവേശത്തോടെ ശുഭം അങ്ങോട്ട് പോയി.
പിന്‍വാതിലിലെത്തിയപ്പോള്‍ അവിടെയും സുരക്ഷാജീവനക്കാരുണ്ടായിരുന്നു. പ്രധാന ഗെയിറ്റില്‍ പറഞ്ഞ കഥ മുഴുവന്‍ ശുഭം അവിടെയും ആവര്‍ത്തിച്ചു. കോള്‍ഡ് കോഫി ആരെങ്കിലും സമ്മാനമായി ഓര്‍ഡര്‍ ചെയ്തതാകാമെന്നും കക്ഷി തട്ടിവിട്ടു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ആളെ വിളിക്കാന്‍ സുരക്ഷാജീവനക്കാരന്‍ ആവശ്യപ്പെട്ടതോടെ ശുഭത്തിന്റെ 'പ്ലാന്‍ ബി' അടലംപടലം പാളി.
Also Read: സുഹാനയ്ക്കും ഗൗരിക്കുമൊപ്പം പിറന്നാളാഘോഷിച്ച് അബ്റാം; ചടങ്ങിനെത്താതെ ഷാരൂഖ് ഖാനും ആര്യനും | വീഡിയോ
പിന്നീട് സുരക്ഷാജീവനക്കാരന്‍ ശുഭത്തോട് പറഞ്ഞ കാര്യങ്ങളാണ് വന്‍ കോമഡിയായത്. ഒരു ഫോണ്‍ ചെയ്താല്‍ കോഫി വില്‍ക്കുന്നവരെല്ലാം അദ്ദേഹത്തിന്റെ (ഷാരൂഖ് ഖാന്‍) മുന്നില്‍ വന്ന് ഡാന്‍സ് കളിക്കും എന്നാണ് ഗാര്‍ഡ് പറഞ്ഞത്. എന്തായാലും ശുഭത്തെ ഗാര്‍ഡ് അകത്തേക്ക് കടത്തിയില്ല. ശുഭം തന്നെ പോസ്റ്റ് ചെയ്ത ഇതിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
Content Highlights: Man pretends to be delivery boy and tried to enter Shah Rukh Khan’s Mannat | Video
Published: 19 Aug 2025, 10:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented