ഷിംല: ബോസ് ലീവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് വീഡിയോ കോളിലൂടെ വിവാഹം നടത്തി യുവാവ്. ഹിമാചല്‍ പ്രദേശിലാണ് സംഭവം. തുര്‍ക്കിയില്‍ ജോലി ചെയ്യുന്ന ബിലാസ്പുർ സ്വദേശിയായ അദ്‌നാന്‍ മുഹമ്മദ് എന്ന യുവാവാണ് ഹിമാചലിലെ മണ്ഡി സ്വദേശിനിയായ യുവതിയെ വീഡിയോ കോള്‍ വഴി വിവാഹം ചെയ്തത്. 

To advertise here,

വിവാഹത്തിന് യുവാവ് ലീവ് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ബോസ് വിസ്സമ്മതിച്ചു. വിവാഹം മാറ്റിവെക്കാന്‍ വധുവിന്റെ കുടുംബത്തെ സമീപിച്ചെങ്കിലും അസുഖബാധിതനായ വധുവിന്റെ മുത്തച്ഛന്‍ ഉടനടി വിവാഹം നടത്തിയേ തീരുവെന്ന് വാശിയിലായി. ഇതോടെ സമ്മര്‍ദത്തിലായ യുവാവ് വീഡിയോ കോളിലൂടെ വിവാഹം നടത്താമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. 

വധുവിന്റെ കുടുംബവും സമ്മതം മൂളിയതോടെ ഓണ്‍ലൈനായി ചടങ്ങ് നടത്തി. എല്ലാ ചടങ്ങുകളും വീഡിയോ കോള്‍ വഴിയാണ് നടത്തിയത്. 


കഴിഞ്ഞ വര്‍ഷവും ഹിമാചല്‍ പ്രദേശില്‍ തന്നെ സമാനമായി വീഡിയോ കോളിലൂടെ വിവാഹം നടത്തിയിരുന്നു. മിന്നല്‍ പ്രളയവും ഉരുള്‍ പൊട്ടലും കാരണം വരന് വിവാഹസ്ഥലത്ത് എത്തിച്ചേരാന്‍ സാധിക്കാതെ വന്നതോടെയാണ് വിവാഹം ഓണ്‍ലൈനായി നടത്തിയത്.