സോഷ്യല്‍മീഡിയയില്‍ സജീവമാണ് നര്‍ത്തകിയും റിയാലിറ്റി ഷോ താരവുമായ മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിലൂടെ തന്നെ മിനിസ്ക്രീനിലെത്തിയ തേജസാണ് മാളവികയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും നവംബറില്‍ കുഞ്ഞുപിറന്നിരുന്നു. ഋത്വി തേജസ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റേയും തന്റെ കുടുംബത്തിന്റേയും വിശേഷങ്ങള്‍ മാളവിക ആരാധകരുമായി പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ ചോറൂണിന്റെ വ്ളോഗ് മാളവിക പങ്കുവെച്ചത്. ഇതില്‍ മകളുടെ ചോറൂണിന്റെ ചിത്രവും തന്റെ ബാല്യകാല ചിത്രവും ഒരുമിച്ച് മാളവിക സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
ഒറ്റപ്പാലം സ്വദേശിയായ മാളവിക തനിക്ക് വളരെ വിശ്വാസമുള്ള പാലക്കാട്ടെ മാങ്ങോട്ടുകാവ് ക്ഷേത്രത്തില്‍ വെച്ചാണ് ഗുല്‍സു എന്ന് വിളിക്കുന്ന മകള്‍ ഋത്വി തേജസിന്റെ ചോറൂണ് നടത്തിയതെന്ന് വ്ളോഗില്‍ പറയുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ചടങ്ങ് നടത്തിയതിന്റെ ചിത്രങ്ങളോടൊപ്പമാണ് തന്റെ ബാല്യകാലചിത്രവും മാളവിക പങ്കുവെച്ചത്.
മാളവികയും അച്ഛനമ്മമാരുമുള്ള ചിത്രത്തിന്റെ അതേ രീതിയിലാണ് മകളുടെ ചോറൂണ് കഴിഞ്ഞതിന് ശേഷമുള്ള കുടുംബചിത്രം മാളവിക റീക്രിയേറ്റ് ചെയ്തത്. തേജസും മാളവികയും മകളുമാണ് ചിത്രത്തിലുള്ളത്. ഈ ഫോട്ടോ കാണിച്ചുകൊണ്ടാണ് വ്ളോഗ് അവസാനിക്കുന്നത്. തുടര്‍ന്ന് സോഷ്യല്‍മീഡിയയിലും മാളവിക ചിത്രം ഷെയര്‍ ചെയ്തു. ഇതോടെ ചിത്രത്തിന് കമന്റുകളുമായി നിരവധിപേരെത്തി.
മാളു കട്ട്, കോപ്പി, പേസ്റ്റ്- ഗുല്‍സു എന്ന് പറഞ്ഞുകൊണ്ട് മാളവികയും മകളും തമ്മിലുള്ള സമാനതയും ആരാധകര്‍ കമന്റുകളിലൂടെ എടുത്തുപറഞ്ഞു. പുതിയ ചിത്രങ്ങള്ക്കൊടുവിലായി ഷെയര്‍ചെയ്ത മാളവികയുടെ ബാല്യകാലചിത്രത്തെ ലാസ്റ്റ് ഫോട്ടോ എന്ന് പ്രത്യേകം ചൂണ്ടിക്കാണിച്ചും ആരാധകരെത്തി.
Content Highlights: Malavika`s childhood viral photo
Published: 28 Mar 2025, 12:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented