അവതാരകയായും നർത്തകിയായും മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ മാളവികയുടെയും സഹ മത്സരാർഥി ആയിരുന്ന തേജസിന്റെയും വിവാഹം മലയാളികൾ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. ഇരുവരും ഇപ്പോൾ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്നുള്ള സന്തോഷവാർത്തയും മറ്റു വിശേഷങ്ങളും മാളവികയും തേജസും സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് മാളവിക.

ഉടനെ അച്ഛനും അമ്മയുമാകും(Soon to be Mom and Dad) എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങളും വീഡിയോയും മാളവിക പങ്കുവച്ചിരിക്കുന്നത്.
നാടൻ ലുക്കിൽ പച്ച കാഞ്ചിപുരം പട്ടുസാരിയും ചുവപ്പ് ബോർഡറിന് അനുയോജ്യമായ ഹെവി എംബ്രോഡറി ബ്ലൗസും ധരിച്ച് സുന്ദരിയായി അണിഞ്ഞൊരുങ്ങിയ മാളവികയെ ചിത്രങ്ങളിൽ കാണാം. വിവിധ വർണങ്ങളിലുള്ള കുപ്പിവളകൾ കൈകകൾ നിറയെ അണിഞ്ഞിട്ടുണ്ട്. ആന്റിക് ഗോൾഡ് മാലകളും ജിമുക്കയും ഭംഗി കൂട്ടി. പിസ്ത ഗ്രീൻ നിറത്തിലുള്ള കുർത്തയും കസവുമുണ്ടുമാണ് തേജസിന്റെ വേഷം.

പേളി മാണി ഉൾപ്പെടെ നിരവധിപേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. അതീവ സുന്ദരിയായിരിക്കുന്നുവെന്നും ആൺകുഞ്ഞായിരിക്കുമെന്നും പെൺകുഞ്ഞായിരിക്കുമെന്നൊക്കെ നിരവധി കമന്റുകളാണുള്ളത്.
Content Highlights: Malavika Krishnadas is expecting her first child with husband Tejas
Published: 20 Oct 2024, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented