റിയാലിറ്റി ഷോ താരമായും അവതാരകയായും മലയാളികളുടെ മനസില്‍ ഇടം നേടിയ മാളവിക കൃഷ്ണദാസ് വിവാഹത്തിന് ഒരുങ്ങുകയാണ്. റിയാലിറ്റി ഷോയില്‍ സഹ മത്സരാര്‍ഥി ആയിരുന്ന തേജസാണ് മാളവികയുടെ വരന്‍. ഈ സന്തോഷവാര്‍ത്ത മാളവിക തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. കുടംബത്തോടൊപ്പം തേജസിന്റെ വീട് സന്ദര്‍ശിച്ച വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ ഇരുവരുടേയും പ്രീ വെഡ്ഡിങ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് മാളവിക. നാടന്‍ ലുക്കില്‍ കസവു സാരിയും നീല ബ്ലൗസുമാണ് മാളവിക അണിഞ്ഞത്. ഇതിനൊപ്പം നീല കുപ്പിവളയും വലിയ കമ്മലുകളും അണിഞ്ഞു. നീല ഷര്‍ട്ടും കസവു മുണ്ടുമാണ് തേജസിന്റെ വേഷം.
'നായിക വെഡ്‌സ് നായകന്‍' എന്ന ഹാഷ്ടാഗോടെ കൗണ്ട്ഡൗണ്‍ തുടങ്ങി എന്നാണ് ചിത്രങ്ങള്‍ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സാണ് ക്യാമറ. ഇതിന് താഴെ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് നിരവധി പേര്‍ കമന്റ് ചെയ്തു. രണ്ടു പേരും മനോഹരമായിട്ടുണ്ടെന്നും നിങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.
Content Highlights: malavika krishnadas and thejas pre wedding photoshoot
Published: 01 May 2023, 06:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented